കപില്‍ ദേവിന് മുന്‍പ് ഇന്ത്യ കണ്ട മികച്ച ഓള്‍ റൗണ്ടര്‍; മങ്കാദിംഗ് രീതിയുടെ തലതൊട്ടപ്പന്‍; രവിചന്ദ്രന്‍ അശ്വിന്‍ ക്രീസിലിറങ്ങുമ്പോള്‍ ക്രിക്കറ്റ് ലെജന്‍ഡ്‌സ് ആദ്യം ഓര്‍ക്കുന്നയാള്‍; രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരം, വിനു മങ്കാദ്

കപില്‍ ദേവിന് മുന്‍പ് ഇന്ത്യ കണ്ട മികച്ച ഓള്‍ റൗണ്ടര്‍; മങ്കാദിംഗ് രീതിയുടെ തലതൊട്ടപ്പന്‍; രവിചന്ദ്രന്‍ അശ്വിന്‍ ക്രീസിലിറങ്ങുമ്പോള്‍ ക്രിക്കറ്റ് ലെജന്‍ഡ്‌സ് ആദ്യം ഓര്‍ക്കുന്നയാള്‍; രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരം, വിനു മങ്കാദ്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വീണ്ടുമൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടി. 1946-70 കാലഘട്ടത്തിലെ മികച്ച താരമായാണ് വിനു മങ്കാദ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

വിനു മങ്കാദ് എന്ന പേര് ഇന്നത്തെ തലമുറയിലെ പലരും ഓര്‍ക്കുന്നത് ക്രിക്കറ്റില്‍ മങ്കാദിങ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനിലൂടെയാണ്. ക്രീസില്‍ നിന്നും പുറത്തിറങ്ങിയ ബാറ്റ്‌സ്മാനെ ഔട്ട് ആക്കുന്ന രീതിയെ മങ്കാദിങ് എന്നാണ് വിളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിങ് പൂര്‍ത്തിയാക്കും മുന്‍പ് തന്നെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ക്രീസിന് പുറത്തിറങ്ങുന്ന ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കിയാണ് അശ്വിന്‍ മങ്കാദിങ് ഏവര്‍ക്കും സുപരിചിതമാക്കിയത്. 1947ലെ ടെസ്റ്റ് പരമ്പരയില്‍ വിനു മങ്കാദ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ബില്‍ ബ്രൗണിനെ രണ്ടു വട്ടം ഇത്തരത്തില്‍ റണ്ണൗട്ടാക്കിയതോടെയാണു മങ്കാദിങ് എന്ന രീതിയും വാക്കും പിറന്നത്.

കപില്‍ ദേവിന് മുന്‍പ് ഇന്ത്യ കണ്ട മികച്ച ഓള്‍ റൗണ്ടര്‍ കൂടിയാണ് അദ്ദേഹം. 44 ടെസ്റ്റുകളില്‍ നിന്ന് 2109 റണ്‍സും 162 വിക്കറ്റുകളുമാണ് വിനു മങ്കാദ് നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളുമാണ് അദ്ദേഹത്തിന്റെ ടെസ്റ്റിലെ നേട്ടം. വിനു മങ്കാദിന്റെ സ്മരണയ്ക്കായി ബിസിസിഐ ഡൊമസ്റ്റിക് ക്രിക്കറ്റ് പോരാട്ടം നടത്തുന്നുണ്ട്.

ഇതിന് പുറമേ ഒന്നാം ലോക മഹായുദ്ധ കാലത്തിന് മുന്‍പ് ഓസ്ട്രേലിയക്കായി കളിച്ച മോണ്ടി നോബിള്‍, ഒന്നാം ലോക മഹായുദ്ധക്കാലത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ച താരം ഔബ്രി ഫോക്നര്‍, ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ സമയത്ത് എത്തി രണ്ടാം ലോക മഹായുദ്ധക്കാലത്ത് വിരമിച്ച വെസ്റ്റിന്‍ഡീസിന്റെ ലെറി കോണ്‍സ്റ്റന്റൈന്‍, രണ്ടാം ലോകമഹായുദ്ധക്കാലത്ത് കളിച്ച ഓസ്ട്രേലിയയുടെ സ്റ്റാന്‍ മക്ക്ബെ, ഇംഗ്ലണ്ടിന്റെ ടെഡ് ഡെക്സ്റ്റര്‍, 1970 കാലത്തിന് ശേഷം കളിച്ച ഇംഗ്ലണ്ടിന്റെ ബോബ് വില്ലിസ്, വെസ്റ്റിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ് എന്നിവരും ഉള്‍പ്പെടുന്നു.

മുന്‍ സിംബാബ്വെ ക്യാപ്റ്റനും എക്കാലത്തേയും മികച്ച ബാറ്റ്സ്മാനുമായ ആന്‍ഡി ഫ്ളവര്‍, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര എന്നീ രണ്ട് താരങ്ങളാണ് ആധുനിക ക്രിക്കറ്റിലെ പ്രതിനിധികളായി ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്ളത്.

വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച പത്ത് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഐസിസി പട്ടിക പ്രസിദ്ധീകരിച്ചത്. അഞ്ച് കാലഘട്ടങ്ങളിലായി കളിച്ച രണ്ട് താരങ്ങള്‍ വീതമാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായാണ് പ്രത്യേക ഹാള്‍ ഓഫ് ഫെയിം പട്ടിക ഐസിസി പുറത്തിറക്കിയത്. പട്ടികയില്‍ ഉള്‍പെട്ട താരങ്ങള്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് ഐസിസി പട്ടിക പ്രസിദ്ധീകരിച്ചത്.

 

Tags :