play-sharp-fill
ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും; ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും; ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ

സ്വന്തം ലേഖിക

കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്ത കേസില്‍ നടൻ വിനായകന്റ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ എറണാകുളം കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, സമൂഹമാധ്യമങ്ങളിലുടെ അപകീര്‍ത്തികരമായ പ്രചാരണം എന്നി വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിനായകന്റെ ഫ്‌ലാറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി’ എന്നായിരുന്നു പരാമര്‍ശം.