play-sharp-fill
മൂന്ന് സെൻ്റ് ഭൂമിയുടെ കരം അടയ്ക്കാൻ 10000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍

മൂന്ന് സെൻ്റ് ഭൂമിയുടെ കരം അടയ്ക്കാൻ 10000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: മൂന്ന് സെൻ്റ് ഭൂമിയുടെ കരം അടയ്ക്കാൻ വന്ന സ്ത്രീയുടെ പക്കല്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് വിജിലന്‍സ് പിടിയില്‍.


വട്ടിയൂര്‍ക്കാവ് വില്ലേജ് അസിസ്റ്റൻ്റ് മാത്യുവാണ് പിടിയിലായത്. മൂന്ന് സെൻ്റ് ഭൂമിയുടെ കരം അടയ്‌ക്കാന്‍ എത്തിയ സ്ത്രീയില്‍ നിന്ന് 10,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഒരു കടയില്‍ ജോലിക്കു നിന്ന സ്ത്രീയുടെ പേരിലുള്ള ഭൂമി വര്‍ഷങ്ങളായി കരം അടയ്‌ക്കാതെ കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻ്റ് കരം അടച്ച്‌ ഭൂമി മകളുടെ പേരില്‍ എഴുതാന്‍ വേണ്ടിയാണ് സ്ത്രീ വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസില്‍ എത്തിയത്. 25,000 രൂപ ഇതിനായി നല്‍കണമെന്ന് മാത്യു ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് 10,000മായി ചുരുക്കി. കാര്യം സാധിക്കണമെങ്കില്‍ പണം നല്‍കണമെന്നും ഇയാള്‍ പറഞ്ഞു.

ഈ വിവരം പരാതിക്കാരി വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിനെ അറിയിച്ചു. തുടര്‍ന്ന് പേരൂര്‍ക്കടയില്‍ വച്ച്‌ കൈക്കൂലി വാങ്ങുന്നതിടെ വിജിലന്‍സ് മാത്യുവിനെ പിടികൂടുകയായിരുന്നു.