നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് പിൻവലിക്കുന്നതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സന്നദ്ധത പ്രകടിപ്പിച്ചു

നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് പിൻവലിക്കുന്നതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സന്നദ്ധത പ്രകടിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച് നിർണായക തീരുമാനവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ബാക്കി പണം വേണ്ട, തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് നിർമാതാവ് ജോബി ജോർജിന് ഷെയ്ൻ നിഗം കത്തയച്ചിരുന്നു. തുടർന്നാണ് ഷെയ്ൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സന്നദ്ധത പ്രകടിപ്പിച്ചത്.

 

 

ഷെയ്ൻ നിഗം ഖുർബാനി സിനിമ പൂർത്തീകരിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയതിനു ശേഷം വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെടുത്തു.
പ്രതിഫല തർക്കത്തിനെത്തുതുടർന്ന് ചിത്രീകരണം മുടങ്ങിയതിൽ ക്ഷമ ചോദിച്ചാണ് വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ നിഗം കത്തയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും, കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കത്തിൽ പറയുന്നു. മുടിമുറിക്കലുമായി ബന്ധപ്പെട്ടാണ് ഷെയ്നും വെയിൽ എന്ന സിനിമയുടെ നിർമാതാവായ ജോബി ജോർജും തമ്മിലുള്ള പ്രശ്നം ആരംഭിക്കുന്നത്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് ഷെയ്ൻ മറ്റൊരു ചിത്രമായ കുർബാനിക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു ജോബിയുടെ പരാതി. ഇതിൽ ക്ഷുഭിതനായ ജോബി തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്ൻ രംഗത്തെത്തുകയായിരുന്നു.

 

 

തുടർന്ന് താരസംഘടനയായ അമ്മയും നിർമാതാക്കളുടെ സംഘടനയായ ഫെഫ്കയും ചേർന്ന് നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകി. എന്നാൽ ചിത്രീകരണത്തിനിടയിൽ ഷെയ്ൻ ഇറങ്ങിപ്പോയെന്നും സഹകരിക്കുന്നില്ലെന്നും കാണിച്ച് വീണ്ടും വെയിലിന്റെ സംവിധായകൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. ഇത് കാണിച്ച് ജോബി ജോർജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകുകയും ഷെയ്‌നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനം നിർമാതാക്കളുടെ സംഘടന ‘അമ്മ’യെ അറിയിക്കുകയും ചെയ്തു.

 

എന്നാൽ വിവാദം കത്തിക്കയറുന്നതിനിടയിൽ വെയിൽ സിനിമാക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് മുടിയും താടിയും വടിച്ചു. ഇതോടെ പ്രശ്‌നം കൂടുതൽ സങ്കീർമായി. അമ്മ സംഘടനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനൊക്കെ ഈ പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തിരുന്നു.