വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്‌; പന്ത്രണ്ടര ലക്ഷം രൂപ പിഴ; ശിക്ഷ വിധിച്ചത് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി

വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്‌; പന്ത്രണ്ടര ലക്ഷം രൂപ പിഴ; ശിക്ഷ വിധിച്ചത് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി

സ്വന്തം ലേഖകൻ

കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാറിന് 10 വർഷം കഠിനതടവ്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലായി വിധിച്ചത് 25 വർഷം കഠിനതടവ്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി പറഞ്ഞത്.

ഇന്ന് കേസ് പരിഗണിക്കവേ താന്‍ തെറ്റ് ചെയ്തില്ലെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. വിസ്മയയുടേത് ആത്മഹത്യയാണ്. താന്‍ നിരപരാധിയാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓര്‍മക്കുറവുണ്ട്. അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കിരണ്‍ കുമാറിന്റെ വാദങ്ങളെല്ലാം പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍ കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രതിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

2021 ജൂണ്‍ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ജൂണ്‍ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച്‌ വിസ്മയയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി. കേസ് അന്വേഷണത്തിനും വിചാരണക്കും ശേഷം ഭര്‍തൃ ഗ്യഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തതിന് കാരണക്കാരന്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ മാത്രമാണെ ന്ന പ്രോസിക്യൂഷന്‍ വാദം കോടതി പൂര്‍ണമായും അംഗീകരിച്ചു കൊണ്ടാണ് ഇന്നലെ കോടതി കിറ്റക്കാരനാണെന്ന് കണ്ടെത്തിയതും.

വിസ്മയുടേത് സ്ത്രീധന പീഡനമരണ മാണെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 ബി ശരിവെച്ചു കൊണ്ട് കോടതി വിധിച്ചു.. 102 സാക്ഷി മൊഴി കളും ഡിജിറ്റല്‍ തെളിവുകളും ആത്മഹത്യ പ്രേരണയായ 306 അം വകുപ്പ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണെത്താന്‍ കാരണമായി. വിസ്മയ എത്രത്തോളം പീഡനം അനുഭവിച്ചു എന്നതിന്റെ തെളിവായി കോടതിയില്‍ ഉള്‍പ്പെടെ മുഴങ്ങിക്കേട്ട ശബ്ദരേഖ കോടതിയില്‍ വിധിക്ക് നിര്‍ണായകമായി.

വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്. സ്ത്രീധനവും സമ്മാനമായി നല്‍കിയ കാറും തന്റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ ഭാര്യയെ മര്‍ദിച്ച്‌ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്.

ഭർതൃവീട്ടില്‍ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.