ചെറ്റക്കുടിലിൽ ഉറങ്ങുന്നവനോട് 25000 രൂപ കൈക്കൂലി വാങ്ങി മണിമാളികയിൽ അന്തിയുറങ്ങുന്നവൻ; അഴിമതിയുടെ കാണാപ്പുറങ്ങൾ തേടിച്ചെന്നാൽ കാണാൻ കഴിയുന്നത് ഇരന്നവനെ തുരന്ന് തിന്നുന്ന ഉദ്യോ​ഗസ്ഥരെ; ഇടുക്കിയിൽ വിജിലൻസ് പിടികൂടിയത് റഷീദ് പനയ്ക്കെലെന്ന പെരും കള്ളനെ

ചെറ്റക്കുടിലിൽ ഉറങ്ങുന്നവനോട് 25000 രൂപ കൈക്കൂലി വാങ്ങി മണിമാളികയിൽ അന്തിയുറങ്ങുന്നവൻ; അഴിമതിയുടെ കാണാപ്പുറങ്ങൾ തേടിച്ചെന്നാൽ കാണാൻ കഴിയുന്നത് ഇരന്നവനെ തുരന്ന് തിന്നുന്ന ഉദ്യോ​ഗസ്ഥരെ; ഇടുക്കിയിൽ വിജിലൻസ് പിടികൂടിയത് റഷീദ് പനയ്ക്കെലെന്ന പെരും കള്ളനെ

സ്വന്തം ലേഖകൻ
തൊടുപുഴ: പട്ടികജാതി പെൺകുട്ടിയുടെ രണ്ടര ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പാസാക്കുന്നതിന് 60000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും മുൻകൂറായി 25,000 രൂപ വാങ്ങുകയും ചെയ്ത ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക് റഷീദ് പനയ്ക്കൽ വിജിലൻസ് പിടിയിലായ വാർത്ത കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്.

എസ് സി ഡവലപ്മെന്റ് ഓഫീസിൽ നിന്നും സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പർ ജോലികൾ ചെയ്യുന്നതിന് മൂന്നാർ സ്വദേശിയിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റഷീദ് അറസ്റ്റിലായത്.

ചെറ്റക്കുടിലിൽ അന്തിയുറങ്ങുന്ന സാധാരണക്കാരനായ മൂന്നാർ സ്വദേശിയുടെ മകൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്നും സ്‌കോളർഷിപ്പിനായുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നതിന്‌ ജില്ലാ പട്ടികജാതി വകസന ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞ്‌ ഇയാൾ 60,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ 40,000 രൂപ മുൻകൂർ ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട്‌ അറിയിച്ചപ്പോൾ മുൻകൂറായി 25,000 രൂപ നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ മൂന്നാർ സ്വദേശി വിജിലൻസിനെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുവർഷവും സ്കോളർഷിപ്പ് ലഭിച്ചപ്പോൾ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് രണ്ടുവർഷങ്ങളിലായി 1,10,000 രൂപ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നൽകിയിരുന്നു. ഇത്തവണയും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ്‌ വിജിലൻസ്‌ നിർദേശപ്രകാരം തൊടുപുഴയിൽ വെച്ച്‌ പണം നൽകാമെന്ന്‌ സമ്മതിച്ചത്‌. പണം സ്വീകരിക്കുന്നതിനിടയിൽ വിജിലൻസ് കൈയോടെ പിടികൂടി.

കാര്യം നേടിയെടുക്കേണ്ട സാധാരണക്കാരന്റെ നിസഹായത ഇത്തരം അഴിമതി കൂട്ടങ്ങൾ മുതലെടുക്കുകയാണ് ചെയ്യുന്നത്. ഇടുക്കി സ്വദേശിയുടെയും കൈക്കൂലി ഉദ്യ​ഗസ്ഥന്റെയും വീടുകൾ തേർഡ് ഐ ന്യൂസ് പുറത്ത് വിടുന്നു.

ദരിദ്രവിഭാ​ഗത്തോട് ഇത്രയും വൻ തുക ആവശ്യപ്പെട്ട ഉദ്യോ​ഗസ്ഥന്റെ ഇതുവരെയുള്ള സേവനത്തിന്റെ ചരിത്രമെ‌ടുത്താൽ പുറത്ത് വരിക ഇതിലും മോശം ഇടപാടുകൾ തന്നെയായിരിക്കും. പുറത്ത് വരാതെ പേപ്പറുകളിൽ ഒതുങ്ങിപോയവ.