Spread the love

സ്വന്തം ലേഖകൻ
കോട്ടയം: വിലക്കയറ്റത്തിനെതിരെ ഉമ്മന്‍ചാണ്ടി നയിക്കുന്ന ജനജാഗരണ്‍ അഭയാന്‍ പദയാത്ര ഇന്ന് വൈക്കത്ത്.

video
play-sharp-fill

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന പദയാത്ര ഇന്ന് വൈകിട്ട് 3.30ന് ഉദയനാപുരത്ത് മുന്‍ കെപിസിസി പ്രസിഡന്‍റ് കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരഷ് അദ്ധ്യക്ഷത വഹിക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം ബോട്ട് ജെട്ടി മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ,കെ സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബില്‍ എംഎല്‍എ, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തര്‍, കെപിസിസി,ഡിസിസി നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കാല്‍ ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിചേരുന്ന പദയാത്ര കോട്ടയത്തെ കോണ്‍ഗ്രസിന്‍റെ കരുത്തു തെളിയിക്കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു