വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിൽ സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന  നിയമം നിലനിൽക്കേ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. ബിനു പി ജോൺ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു;  ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശനത്തിനിടെ കണ്ടെത്തി നീക്കം ചെയ്ത ബോർഡ് മന്ത്രി പോയതിന് പിന്നാലെ വീണ്ടും സ്ഥാപിച്ചതോടെ വിജിലൻസ് മിന്നൽ പരിശോധന നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ വീടുകളിൽ അല്ലാതെ മറ്റെവിടെയും സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന നിയമം നിലനിൽക്കെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ ബിനു പി ജോൺ ആശുപത്രിക്ക് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് മിന്നൽ പരിശോധന നടത്തി.

പരിശോധന നടത്തിയ സമയം ഡോക്ടറെ കാണാനായി നിരവധി രോഗികൾ ഉണ്ടായിരുന്നതായും വിജിലൻസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാർ അനധികൃതമായി നടത്തുന്ന സ്വകാര്യ പ്രാക്ടീസുകൾക്കെതിരെ സാധാരണ നടത്താറുള്ള പരിശോധനയുടെ ഭാഗമായിട്ടാണ് ഡോക്ടറുടെ സ്വകാര്യ പരിശോധനാ മുറിയിലും വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

ആശുപത്രി സമയത്തിന് ശേഷവും രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാകുന്നതിനാണ് ഡോക്ടറുടെ വീടുകളിൽ പോയി കാണാനുള്ള വ്യവസ്ഥ കൊണ്ടുവന്നത്. എന്നാൽ ആശുപത്രികൾക്ക് സമീപം കൊമേഴ്സ്യൽ ബിൽഡിംഗുകളിൽ സ്വകാര്യ പ്രാക്ടീസുകൾ നടത്താൻ ഡോക്ടർമാക്ക് അനുവാദമില്ല. ഇതിനെതിരെ ശക്തമായ നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നത്.

ആശുപത്രി സന്ദർശന വേളയിൽ ഡോ. ബിനു പി ജോൺ അനധികൃതമായി സ്ഥാപിച്ച ബോർഡ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ടെത്തി ബോർഡ് നീക്കം ചെയ്തിരുന്ന താണ്.

എന്നാൽ മന്ത്രി പോയതിന് പിന്നാലെ ബോർഡ് വീണ്ടും പഴയ സ്ഥാനത്തെത്തി. ഇതേ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയുടെ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് വിജിലൻസ് വക്താവ് അറിയിച്ചു