തിരുവനന്തപുരത്ത് എയർഫോഴ്സ് ജീവനക്കാർ സംഘം ചേർന്ന് വിജിലൻസ് സി.ഐയെ  മർദ്ദിച്ചു; വീടിന്റെ ഗേറ്റിനു കുറുകെ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർ​ദ്ദനത്തിൽ കലാശിച്ചത്; പതിനഞ്ചുപേരടങ്ങിയ സംഘത്തിൽ അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും സംഘം ചേർന്ന് വിജിലൻസ് സി.ഐയെ മർദ്ദിച്ചതായി പരാതി. വിജിലൻസ് സി.ഐ യഹിയ ഖാനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിലാണ് സംഭവം.

എയർ ഫോഴ്സ് ജീവനക്കാരന്റെ വിവാഹ വാർഷിക പാർട്ടിക്കെത്തിയവർ സി.ഐയുടെ വീടിന്റെ ഗേറ്റിനു കുറുകെ വാഹനമിട്ടതാണ് തർക്കത്തിന്റെ തുടക്കം. ഇത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.

എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളുമാണ് വിജിലൻസ് സി.ഐ യഹിയ സി.ഐ കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിൽ 5 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.