കോട്ടയം ​ഗാന്ധിന​ഗറിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയോരക്കച്ചവടക്കാരൻ മരിച്ചു ; ഉന്തുവണ്ടിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന സംക്രാന്തി സ്വദേശിയാണ് മരിച്ചത്;  ആവേമരിയ ബസാണ് അപകടത്തിനിടയാക്കിയത്

കോട്ടയം: ​ഗാന്ധിന​ഗറിൽ ആവേ മരിയ ബസിടിച്ച് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. സംക്രാന്തി മടക്കുംമുകളിൽ ഷാജി(51)യാണ് മരിച്ചത്. ​ഗാന്ധിനഗർ പെട്രോൾ പമ്പിനു മുന്നിൽ നവംബർ പതിനഞ്ചിനായിരുന്നു അപകടം.

അമിതവേ​ഗത്തിലെത്തിയ ബസ് ഉന്തുവണ്ടിയിൽ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന ഷാജിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ഇദ്ദേ​ഹത്തെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

അമിതവേ​ഗതയിലാണ് ആവേ മരിയ ബസ് സർവ്വീസ് നടത്തുന്നതെന്ന് നിരവധി പരാതികൾ മുൻപും ഉയർന്നിട്ടുണ്ട് . എന്നാൽ യാതൊരു നടപടിയും അധികൃതരുടെ ഭാ​ഗത്തു നിന്നുണ്ടായിട്ടില്ലായെന്നും നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group