play-sharp-fill
വിശ്വകർമ ദിനാഘോഷം: ഇന്ന് 4-ന് കോട്ടയം ടൗണിൽ ശോഭായാത്ര :വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയെ വർണാഭമാക്കും: സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും: തിരുനക്കര ക്ഷേത്ര മൈതാനത്ത് ആരംഭിച്ച ആർട്ടിസാൻസ് ഫെസ്റ്റിൽ തിരക്കേറി.

വിശ്വകർമ ദിനാഘോഷം: ഇന്ന് 4-ന് കോട്ടയം ടൗണിൽ ശോഭായാത്ര :വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയെ വർണാഭമാക്കും: സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും: തിരുനക്കര ക്ഷേത്ര മൈതാനത്ത് ആരംഭിച്ച ആർട്ടിസാൻസ് ഫെസ്റ്റിൽ തിരക്കേറി.

സ്വന്തം ലേഖകൻ
കോട്ടയം : വിശ്വകർമ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വിശ്വകർമ ദിനാഘോഷം നടത്തും.
ഉച്ചയ്ക്ക് 2 മുതൽ സഹ സ്രനാമജപം, വൈകുന്നേരം 4ന് മഹാശോഭായാത്ര തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്നു ആരംഭിക്കും.

നഗരം കയറ്റി ഘോഷയാത്ര തിരിച്ച് ക്ഷേത്ര മൈതാനത്ത് സമാപിക്കും. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങും ഘോഷയാത്രയ്ക്ക് പകിട്ടേകും.
6.45ന് സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. താലൂക്ക്

യൂണിയൻ പ്രസിഡൻ്റ് പി.ജി.ചന്ദ്രബാബു അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ഇന്നലെ തിരുനക്കര ക്ഷേത്ര മൈതാനത്ത് ആരംഭിച്ച ആർട്ടിസാൻസ് ഫെസ്റ്റ് ഇന്നും തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വ്യവസായ കേന്ദ്രം, കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ എന്നിവരുമായി ചേർന്ന് കേരള ത്തിലെ പരമ്പരാഗത തൊഴിലാളികളായ വിശ്വകർമജരുടെ ശിൽപകല, ഇരുമ്പിൽ നിർമിച്ച ഗൃഹോ പകരണങ്ങൾ, കാർഷിക പണി യായുധങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള സംരംഭകരുടെ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയാണ് .

ആർട്ടിസാൻസ് ഫെസ്റ്റ് നടത്തുന്നത്.. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ.രാകേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.സു : നിൽ കുമാർ അധ്യക്ഷത വഹിച്ചു.

താലൂക്ക് യൂണിയൻ മഹിളാസംഘത്തിന്റെ നേതൃത്വ
ത്തിൽ തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ വിശ്വകർമ കലാപ്രതിഭകളെ പങ്കെടുപ്പിച്ചു

“കർമ 24” എന്ന പേരിൽ വിവിധ കലാപരിപാടികൾ നടത്തി പനച്ചിക്കാട് സദാശിവൻ ഭദ്രദീപം തെളിയിച്ചു.മഹിളാസംഘം സംസ്ഥാന സെക്രട്ടറി ദീപ ഉണ്ണിക്ക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം യൂണിയൻ പ്രസിഡന്റ് അനിതാ വിനോദ് അധ്യക്ഷത വഹിച്ചു..