മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവ് കടത്ത് ; ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ
ഷൊർണൂർ : മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും പിടിയിൽ. പത്തനംതിട്ട കോന്നി കൂടല്‍ ആനക്കോട് പണിക്കമണ്ണില്‍ അഭിജിത്ത് (28), മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ (19) എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്ന് ഷൊർണൂർ റെയില്‍വേസ്റ്റേഷൻ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കും ഒരു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കൊച്ചിൻപാലത്തിന് സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞമാസം 28-ന് റെയില്‍വേ ജീവനക്കാരനായ വിജുവിന്റെ ബൈക്ക് ഇവർ കവർന്നിരുന്നു. ബൈക്കുമായി ഇരുവരും പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ബൈക്കുമായി കയിലിയാട് വഴി കൊപ്പത്തെത്തിയതായും പോലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിജിത്ത് പട്ടാമ്ബി കൊപ്പത്ത് ജെ.സി.ബി. ഓപ്പറേറ്ററായി ജോലിനോക്കുകയായിരുന്നു. പത്തനംതിട്ടയിലും കൊച്ചിയിലും ഇയാള്‍ക്കെതിരേ മോഷണക്കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ഇൻസ്പെക്ടർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.