play-sharp-fill
ചങ്ങനാശേരിയിൽ അച്ഛനെയും മകനെയും കുരുതികൊടുത്തത് യുവാവിന്റെ സ്റ്റണ്ടിങ് ഭ്രമം: ഒരു മണിക്കൂറോളം ചങ്ങനാശേരി ബൈപ്പാസിൽ സ്റ്റണ്ടിങ് നടത്തിയ യുവാവ് അമിത വേഗത്തിൽ പാഞ്ഞ് അച്ഛനെയും മകനെയും ഇടിച്ചുകൊന്നു; മണിപ്പുഴ ഈരയിൽക്കടവിലും ചങ്ങനാശേരി ബൈപ്പാസിലും ചോര ചിതറിക്കുന്നത് യുവാക്കളുടെ ബൈക്ക് റേസിംങും സ്റ്റണ്ടിംങും

ചങ്ങനാശേരിയിൽ അച്ഛനെയും മകനെയും കുരുതികൊടുത്തത് യുവാവിന്റെ സ്റ്റണ്ടിങ് ഭ്രമം: ഒരു മണിക്കൂറോളം ചങ്ങനാശേരി ബൈപ്പാസിൽ സ്റ്റണ്ടിങ് നടത്തിയ യുവാവ് അമിത വേഗത്തിൽ പാഞ്ഞ് അച്ഛനെയും മകനെയും ഇടിച്ചുകൊന്നു; മണിപ്പുഴ ഈരയിൽക്കടവിലും ചങ്ങനാശേരി ബൈപ്പാസിലും ചോര ചിതറിക്കുന്നത് യുവാക്കളുടെ ബൈക്ക് റേസിംങും സ്റ്റണ്ടിംങും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചങ്ങനാശേരി ബൈപ്പാസിലും ഈരയിൽക്കടവിലും സാധാരണക്കാരെ ഇടിച്ചുകൊലപ്പെടുത്തി, ഡ്യൂക്കിലും ആഡംബര ബൈക്കുകളിലുമായി പായുന്ന യുവാക്കൾ കൊലയാളികളായി മാറുകയാണ്.

ചങ്ങനാശേരിയിൽ അമിത വേഗത്തിൽ ബൈപ്പാസ് റോഡിലൂടെ സ്റ്റഡിങ് നടത്തിയ യുവാവാണ്, താനടക്കം മൂന്നു പേരുടെ ജീവൻ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി പോത്തോട് അമൃതശ്രീ വീട്ടിൽ മുരുകൻ ആചാരി(67), ചങ്ങനാശേരി ടി.ബി റോഡിൽ കാർത്തിക ജൂവലറി ഉടമ പുഴവാത് കാർത്തിക ഭവനിൽ സേതുനാഥ് നടേശൻ(41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ സുരേഷ്(ബാബു) സുജാത ദമ്പതികളുടെ മകൻ ശരത് പി.എസ് (18) എന്നിവരാണ്.

ശരത്തിന്റെ അമിത വേഗവും സ്റ്റണ്ടിംങും മൂലം രക്തസാക്ഷിയായത്. ചങ്ങനാശേരി ബൈപ്പാസ് റോഡിൽ, ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് ആളെക്കൊല്ലുന്ന അമിത വേഗം ഉണ്ടായത്. മുരുകൻ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയും കൂട്ടി ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേക്ക് പോവുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവരുടെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപയും ലഭിച്ചതായി പൊലീസ് പറഞ്ഞു.

ശരത്തും ഒരു സംഘം യുവാക്കളുമാണ് ഈ റോഡിൽ ബൈക്ക് റേസിംങ് നടത്തിയിരുന്നത്. അമിത വേഗത്തിൽ ഒരു മണിക്കൂറോളമായി ഈ റോഡിലൂടെ യുവാക്കളുടെ സംഘം പായുകയായിരുന്നു.

സേതുനാഥും, സുരേഷ് ബാബുവും പോയ അതേ ദിശയിൽ തന്നെയാണ് സംഘം സ്റ്റണ്ടിംങും, റേസിങും നടത്തിയിരുന്നത്. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.

റെയ്സിങ്ങിനു എത്തിയ ഒരു ബൈക്ക് അപകടം നടന്നയുടനെ നിർത്താതെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. മൃതദേഹങ്ങൾ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ചങ്ങനാശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.

ഈരയിൽക്കടവിലും സമാന രീതിയിലുള്ള റേസിംങും, സ്റ്റണ്ടിംങ്ങുമാണ് നടക്കുന്നത്. ഞായറാഴ്ചയും, അവധി ദിവസങ്ങളിലും പരിശോധന കുറവുള്ള ദിവസങ്ങളിലുമാണ് ഇവിടെയും കൂടുതൽ റേസിംങും സ്റ്റണ്ടിംങും നടക്കുന്നത്. നേരത്തെ ഈരയിൽക്കടവിലുണ്ടായ അപകടങ്ങളുടെ കാരണവും ഇതേ റേസിംങും സ്റ്റണ്ടിംങും തന്നെയായിരുന്നു.

ഈ സാഹചര്യത്തിൽ സാധാരണക്കാരുടെ ജീവൻ വച്ചു പന്താടുന്ന റേസിംങ് ബൈക്കിൽ കറങ്ങുന്ന യുവാക്കളെ നിയന്ത്രിക്കാൻ പൊലീസ് കർശനമായ ഇടപെടൽ നടത്തേണ്ടത് ആവശ്യമാണ്.