കോട്ടയം ജില്ലയിലെ വിജിലൻസ് യൂണിറ്റിന് ബാഡ്ജ് ഓഫ് ഹോണറിന്റെ തിളക്കം: വിജിലൻസ് എസ്.പിയ്ക്കും ഇൻസ്‌പെക്ടർക്കും അടക്കം അന്വേഷണ മികവിനുള്ള പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

കോട്ടയം ജില്ലയിലെ വിജിലൻസ് യൂണിറ്റിന് ബാഡ്ജ് ഓഫ് ഹോണറിന്റെ തിളക്കം: വിജിലൻസ് എസ്.പിയ്ക്കും ഇൻസ്‌പെക്ടർക്കും അടക്കം അന്വേഷണ മികവിനുള്ള പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലാ വിജിലൻസ് യൂണിറ്റിന് അഭിമാനത്തിനൊപ്പം ബാഡ്ജ് ഓഫ് ഹോണറിന്റെയും തിളക്കം. വിജിലൻസ് എസ്.പി അടക്കം നാല് ഉദ്യോഗസ്ഥർക്കാണ് അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്.

അഴിമതിക്കേസുകൾക്കെതിരെ മികവ് തെളിയിച്ചുള്ള, ഇടപെടലും അഴിമതി വീരന്മാരെ പിടികൂടിയതിനുള്ള മികവും പരിഗണിച്ചാണ് ഇപ്പോൾ ഇവരെ ബാഡ്ജ് ഓഫ് ഹോണറിനു പരിഗണിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കൽ മേഖലാ പൊലീസ് സൂപ്രണ്ട് വി.ജി വിനോദ്കുമാർ, ഇതേ യൂണിറ്റിലെ തന്നെ ഇൻസ്‌പെക്ടർ  റിജോ പി.ജോസഫ്, സബ് ഇൻസ്‌പെക്ടർമാരായ വിൻസന്റ് കെ.മാത്യു, റെനി മാണി എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് എമ്പാടുമുള്ള 24 ഉദ്യോഗസ്ഥരെയാണ് ബാഡ്ജ് ഓഫ് ഹോണറിനു പരിഗണിച്ചിരിക്കുന്നത്. വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷ്, കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് എസ്.ശശിധരൻ, തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പിമാരായ വി.ശ്യാംകുമാർ, തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി വി.അനിൽ, ഷാജി വർഗീസ്, ആലപ്പുഴ ഇൻസ്‌പെക്ടർ എ. ന്.ബാബുക്കുട്ടൻ

തൃശൂർ യൂണിറ്റ് ഇൻസ്‌പെക്ടർ സി.ജി ജിം പോൾ, മലപ്പുറം യൂണിറ്റ് ഇൻസ്‌പെക്ടർ എം.ഗംഗാധരൻ, തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഇൻസ്‌പെക്ടർ ജി.ആർ അജീഷ്, എറണാകുളം യൂണിറ്റ് എസ്.ഐ കെ.കെ ജലിൽ, കണ്ണൂർ യൂണിറ്റ് എസ്.ഐ കെ.വി മഹീന്ദ്രൻ, മലപ്പുറം യൂണിറ്റ് സബ് ഇൻസ്‌പെക്ടർ പി.പി ശ്രീനിവാസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബി.ബിനിൽകുമാർ

തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ അസി.സബ് ഇൻസ്‌പെക്ടർ കെ.മുരളീധരൻ നായർ, തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ എ.എസ്.ഐ വി.എസ് ഷിബു, ആലപ്പുഴ യൂണിറ്റ് എ.എസ്.ഐ എം.പി പ്രദീപ്, പാലക്കാട് യൂണിറ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ രമേഷ്, മലപ്പുറം യൂണിറ്റിലെ സി.പി.ഒ പി.പി പ്രജിത്ത്, മലപ്പുറം യൂണിറ്റിലെ സിപി.ഒ അബ്ദുൾ സ്വബൂർ എം, കോഴിക്കോട് യൂണിറ്റിലെ സീനിയർ സിപിഒ ടി.സി അമൃതസാഗർ എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്.