അതിഥി തൊഴിലാളികളുടെ വിലപോലുമില്ലാതെ കലാകാരന്മാർ: ഉത്സവവും പള്ളിപ്പെരുന്നാളും ആഘോഷങ്ങളും ഉപേക്ഷിച്ചതോടെ കൊടിയ പട്ടിണിയിൽ കലാകാരന്മാരുടെ കുടുംബം; കേരളത്തിലെ കലാകാരന്മാരെ സംരക്ഷിക്കാൻ സർക്കാരും സംഘടനകളുമില്ല

അതിഥി തൊഴിലാളികളുടെ വിലപോലുമില്ലാതെ കലാകാരന്മാർ: ഉത്സവവും പള്ളിപ്പെരുന്നാളും ആഘോഷങ്ങളും ഉപേക്ഷിച്ചതോടെ കൊടിയ പട്ടിണിയിൽ കലാകാരന്മാരുടെ കുടുംബം; കേരളത്തിലെ കലാകാരന്മാരെ സംരക്ഷിക്കാൻ സർക്കാരും സംഘടനകളുമില്ല

സ്വന്തം ലേഖകൻ

കോട്ടയം: അതിഥി തൊഴിലാളികളുടെ വില പോലുമില്ലാതെ കേരളത്തിലെ കലാകാരന്മാർ…! കേരളവും ലോകവും കണ്ട ഏറ്റവും വലിയ മഹാമാരിയിൽ മനുഷ്യർ  പകച്ചു നിൽക്കുമ്പോൾ തുടർച്ചയായ നാലാം വർഷവും ഉത്സവ സീസണാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കലാകാരന്മാർ ഇപ്പോൾ കടന്നു പോകുന്നത്.

കഴിഞ്ഞ നാലു വർഷമായി ഓരോ വർഷവും തങ്ങൾക്കു സ്റ്റേജ് പരിപാടികൾ കുറഞ്ഞു വരികയാണെന്നു കലാകാരന്മാർ പറയുന്നു. നോട്ട് നിരോധന കാലം മുതൽ കേരളത്തിലെ സ്‌റ്റേജ് പരിപാടികളിൽ കുറവ് വന്ന് തുടങ്ങിയിട്ടുണ്ട്. ഇതിന്റെയെല്ലാം ദുരിത ഫലം അനുഭവിക്കുന്നത് ഗാനമേള, മാജിക്, നാടകം, നാടൻ കലാരൂപങ്ങൾ എന്നിവ ചെയ്യുന്ന കലാകാരന്മാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു വർഷ സീസണായിരുന്നു ഏറ്റവും പരിപാടികുറഞ്ഞ സമയം. പ്രളയം , നിപ്പ , നോട്ട് നിരോധനം തുടങ്ങി എല്ലാം ഏറ്റവും കൂടുതൽ ബാധിച്ചത് കലാകാരന്മാരെയാണ്. തന്റെ പതിനഞ്ചോളം ബുക്കിംങാണ് ഇപ്പോൾ ക്യാൻസലായി പോയിരിക്കുന്നതെന്നും, ഈ പതിനഞ്ച് പ്രോഗ്രാം കണ്ട് കൂടുതൽ ആളുകൾ എത്തേണ്ടതായിരുന്നു എന്നും പ്രശസ്ത മജീഷ്യൻ ജോവാൻ മധുമല തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും കലാകാരൻമാർക്ക് ഈ നിമിഷം വരെ ഒരു സഹായവും ചെയ്തിട്ടില്ല. എന്തിന് അന്യസംസ്ഥാനത്തു നിന്ന് ഇവിടെ അഥിതി ആയി എത്തിയ ബംഗാളി തൊഴിലാളികളുടെ വില പോലും ഞങ്ങൾക്ക് നൽകിയിട്ടില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പലിശരഹിത വായ്പയും ,ധന സഹായവും നൽകിയെങ്കിൽ മാത്രമേ പല കലാകാരന്മാർക്കും ഇനി പിടിച്ചു നിൽക്കാൻ സാധിക്കൂ. ഓരോ സീസണിലും കിട്ടുന്ന നിശ്ചിത തുക ഉപയോഗിച്ചാണ് പല കലാകാരന്മാരും ഒരു വർഷം തന്നെ തള്ളി നീക്കുന്നത്. തുടർച്ചയായ രണ്ടു വർഷം പരിപാടികൾ ഇല്ലാതായതോടെ കലാകാരന്മാരുടെ വയറ്റത്തടിച്ചതിനു തുല്യമാണ് ഇത്. അതാത് ജില്ലാ കളക്ടർമാർ, അധികാരികൾ പ്രാദേശിക കലാകാരൻമാരുടെ വിവരം ശേഖരിച്ച് ഉടൻ തന്നെ വേണ്ട മാർഗ്ഗരേഖ തയ്യാറാക്കി സർക്കാരിനെ അറിയിച്ചില്ല എങ്കിൽ കലാകാരന്മാരുടെ ജീവിതം മുഴുപ്പട്ടിണി ആയി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി അടുത്ത സീസൺ തുടങ്ങുന്നത് ഓണം മുതൽ ആണ് അതു വരെ കാത്തിരിക്കണം ഒരു പരിപാടിക്കായി എന്നതാണ് സത്യം. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും, പള്ളിപ്പെരുന്നാളുകളും ക്ലബുകളുടെയും സ്‌കൂളുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും വാർഷികം അടക്കമുള്ള പരിപാടികളും കൊറോണ കാലത്ത് ക്യാൻസൽ ചെയ്തിട്ടുണ്ട്.

വ്യാപാരികൾക്ക് ഷട്ട് ഡൗൺ കഴിഞ്ഞാൽ വീണ്ടും കടകൾ തുറന്ന് കച്ചവടം നടത്താം അതുപോലെ തന്നെ മിക്ക മേഖലയും പക്ഷെ ഞങ്ങൾ എന്ത് ചെയ്യും ???’
ജോവാൻ മധുമല പറഞ്ഞു

കേരളത്തിൻ പ്രൊഫഷണൽ നാടക സമതികൾ , പ്രൊഫഷണൽ നൃത്തനാടക സമതികൾ , നാടൻ, ക്ഷേത്ര കലാസമതികൾ , മാജിക് ഷോ , റോഡ് ഷോ ,ഗാനമേള , മിമിക്‌സ് , മെഗാഷോ ,തുടങ്ങി 20000ത്തിന് അടുത്ത് കലാകാരൻമാർ ഉണ്ട് ഇവർക്ക് പരിപാടികളിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമാണ് ഏക ആശ്രയം