play-sharp-fill
മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ തല കറങ്ങി വീണു. തുടര്‍ന്ന് അദ്ദേഹത്തെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു പരിയാരം മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇതേതുടര്‍ന്ന് കണ്ണൂരില്‍ മന്ത്രിയുടെ വ്യാഴാഴ്ച നടത്താനിരുന്ന പരിപാടികള്‍ റദ്ദാക്കി.

മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ കാസര്‍കോട് ഗവ. മെഡിക്കൽ കോളജ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മെഡികല്‍ കോളജില്‍ ഒ പി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ന്യൂറോളജിസ്റ്റിന്റെ സേവനം മെഡികല്‍ കോളജില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നും എന്നാല്‍ തസ്തിക സൃഷ്ടിക്കുന്നതിന് മുമ്ബുതന്നെ ന്യൂറോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കുന്നതാണെന്നും മന്ത്രി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞബ്ദു, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.