play-sharp-fill
കോട്ടയം ചിറക്കടവിൽ ഷാപ്പിലുണ്ടായ സംഘർഷം കലാശിച്ചത് വീട് കയറിയുള്ള ആക്രമണത്തിൽ; രണ്ടു പേർക്ക് വെട്ടേറ്റു;  മൂന്ന് പേർ പിടിയിൽ

കോട്ടയം ചിറക്കടവിൽ ഷാപ്പിലുണ്ടായ സംഘർഷം കലാശിച്ചത് വീട് കയറിയുള്ള ആക്രമണത്തിൽ; രണ്ടു പേർക്ക് വെട്ടേറ്റു; മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ചിറക്കടവിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സാമ്പത്തിക വിഷയത്തിൽ ഷാപ്പിൽ വച്ചുണ്ടായ തർക്കമാണ് വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്.ആക്രമണത്തിൽ ചിറക്കടവ് അഞ്ചനാട്ട് പ്രകാശ്(52), സുഹൃത്ത് വീട്ടുവേലിൽ പ്രമോദ്(48) എന്നിവർക്ക് പരിക്കേറ്റു. പ്രകാശിന് കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റിട്ടുണ്ട്. പ്രമോദിന്റെ കാലിന് വെട്ടേറ്റതായും പൊലീസ് പറഞ്ഞു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളായ ചിറക്കടവ് പരിയാരത്ത് വിനോദ്, രണ്ടാംമൈൽ കുളക്കാത്ത് മോഹനൻ എന്നിവരെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ ഉടമസ്ഥതയിലാണ് ഷാപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക തർക്കത്തെ തുടർന്നു ഇരുവിഭാഗങ്ങൾ ഷാപ്പിനുള്ളിൽ ഏറ്റുമുട്ടി. തുടർന്ന്, രണ്ടു കൂട്ടരും തമ്മിൽ ഷാപ്പിനുള്ളിൽ വച്ച് ഏറ്റുമുട്ടി. ഇവിടെ നിന്നും മടങ്ങിയ സംഘം വീണ്ടും വഴിയിൽ വച്ച് ഏറ്റുമുട്ടി. ഇതിന്റെ തുടർച്ചയായി വീട് കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ആക്രമണത്തിന് ഇരയായ ഒരാൾ വാക്കത്തിയുമായി വീടിനുള്ളിൽ നിന്നും ഇറങ്ങിയെത്തി. ഈ വാക്കത്തി പിടിച്ചു വാങ്ങിയ അക്രമി സംഘം തിരികെ വെട്ടുകയായിരുന്നു.