play-sharp-fill
കോട്ടയത്ത് ആയിരത്തോളം കുട്ടികൾ പങ്കെടുത്ത അവധിക്കാല ക്ലാസ് മെയ് 30 ന് സമാപിക്കും

കോട്ടയത്ത് ആയിരത്തോളം കുട്ടികൾ പങ്കെടുത്ത അവധിക്കാല ക്ലാസ് മെയ് 30 ന് സമാപിക്കും

കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻ്റ് ജവഹർ ബാലഭവനിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്ത രണ്ടു മാസം നീണ്ടു നിന്ന അവധിക്കാല ക്ലാസ് 30 ന് സമാപിക്കും.

രാവിലെ 9 മുതൽ കുട്ടികളുടെ അരങ്ങേറ്റവും ഉച്ചയ്ക്ക് 12.30 ന് സമാപന സമ്മേളനവും നടക്കും, ആർട്ടിസ്റ്റ് സുജാതൻ പരിപാടി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.

എക്സികൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, റബേക്ക ബേബി ഐപ്പ് നന്ത്യാട് ബഷീർ, പബ്ലിക് ലൈബ്രറി എക്സി കൂട്ടിവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ സംസാരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group