Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ “ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാകും ഉണ്ടാകുക”യെന്ന് മുന്‍ എംഎല്‍എ എൽദോസ് കുന്നപ്പിള്ളി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെ എറണാകുളത്തെ വസതിയില്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വികാരം മനസിലാക്കിയുള്ള തീരുമാനമാകും ഹൈക്കമാന്‍ഡ് കൈക്കൊള്ളുകയെന്നും അധികം വൈകാതെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കിയത്.

video
play-sharp-fill

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നതിനിടെ വി.ഡി. സതീശന് പിന്തുണയുമായി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് തുടരുന്നത്. പൊന്നാനി എംഎല്‍എ നൗഷാദ് അലി, മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ഇന്ന് സന്ദര്‍ശനം നടത്തി. നിയുക്ത എംഎല്‍എമാരായ മുഹമ്മദ് ഷിയാസ്, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരും നേരത്തെ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.