Spread the love

ഗുവാഹത്തി: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ സായുധ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചുരാചന്ദ്പൂരില്‍ നിന്ന് കാങ്‌പോക്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിനുനേരെയായിരുന്നു ആക്രമണം.

video
play-sharp-fill

ഇന്റര്‍-അസോസിയേഷന്‍ സഭാ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന വൈദികര്‍ സഭാ സമ്മേളനത്തിന് ശേഷം രണ്ട് വാഹനങ്ങളിലായി മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷന്‍ അംഗങ്ങളായ റെവ്. വി. സിറ്റ്‌ലൗ, റെവ്. കൈഗൗലെന്‍, പാസ്റ്റര്‍ പൗഗൗലെന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

സംഭവത്തെ കുക്കി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രസ്റ്റ് (KOHUR) ശക്തമായി അപലപിച്ചു. എന്‍എസ്‌സിഎന്‍-ഐഎം കേഡര്‍മാര്‍ ഇസഡ്‍യുഎഫുമായി ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് സംഘടനയുടെ ആരോപണം. കുക്കി-തങ്ഖുല്‍ നാഗ സമുദായങ്ങള്‍ക്കിടയിലെ സമാധാന ശ്രമങ്ങളെ ലക്ഷ്യമിട്ടുള്ള മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണിതെന്നും സംഘടന ആരോപിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാസേന വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group