
കൊല്ലം: ഡിജിപിക്ക് പരാതി നല്‍കി കൊല്ലം നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണ. സാമൂഹ്യ മാധ്യമത്തിലൂടെ തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് കാട്ടിയാണ് പരാതി.
സെക്കുലർ തിങ്കേഴ്സ്, ബെഞ്ചമിൻ ഫ്രാൻസിസ് എന്നീ ഫേസ്ബുക് അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
നേരത്തെ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പരാതി നല്‍കിയിരുന്നു കേരള കോണ്‍ഗ്രസ് എം നേതാവ്. എച്ച് ഹഫീസ് ആണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഇന്ദിരാഭവനിലെത്തിയ നിയുക്ത എം എല്‍ എമാർക്ക് ആലിംഗനം നല്‍കുന്നതിനിടെയാണ് ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയ്ക്കും നല്‍കിയത്. എന്നാല്‍ അവർ തള്ളിമാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോള്‍ അവർ തള്ളി മാറ്റുകയും ഹസ്തതദാനം നല്‍കുകയുമായിരുന്നു.







