വയനാട് പാക്കേജ്: ഒന്നാംഘട്ടത്തില്‍ സംഭരിച്ചത് 310 ടണ്‍ കാപ്പി
സ്വന്തം ലേഖിക
വയനാട്:വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി, കൃഷിവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന കാപ്പി സംഭരണ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ജില്ലയിലെ 1151 കര്‍ഷകരില്‍നിന്ന് 310 ടണ്‍ കാപ്പി സംഭരിച്ചു.
ജനുവരി 31 വരെ കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍നിന്നാണ് സംഭരിച്ചത്.സംസ്ഥാനത്ത് ഇത്തരത്തില്‍ ആദ്യമായി നടപ്പാക്കുന്ന കാപ്പി വിപണന പദ്ധതിയിലൂടെ കിലോയ്ക്ക് വിപണി വിലയെക്കാള്‍ പത്തു രൂപ അധികം നല്‍കിയാണ് കര്‍ഷകരില്‍നിന്ന് നിശ്ചിത ഗുണനിലവാരമുള്ള കാപ്പി സംഭരിക്കുന്നത്.
ബ്രഹ്മഗിരി ഡെവലപ്മെന്റ്് സൊസൈറ്റി, വാസുകി ഫാര്‍മേഴ്സ് സൊസൈറ്റി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്നീ ഏജന്‍സികള്‍ മുഖേനയാണ് കാപ്പി സംഭരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭരണത്തിനുള്ള രജിസ്ട്രേഷന് തീയതി 24 വരെ നീട്ടിയിട്ടുണ്ട്.നേരത്തേ അപേക്ഷിക്കാന്‍ കഴിയാതിരുന്ന കര്‍ഷകരില്‍ നിന്ന് കാപ്പി സംഭരണത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട കൃഷിഭവനുകള്‍ വഴി സ്വീകരിക്കും.