വീടിനകത്ത് വൃദ്ധനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
ഇരൂർ: പയ്യന്നൂർ ഇരൂരിൽ വീടിനകത്ത് വൃദ്ധനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപം താമസിക്കുന്ന വാസുവിൻറെ മൃതദേഹമാണ് കത്തിക്കരിഞ്ഞ ലിലയിൽ കണ്ടെത്തിയത്.
തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി അയൽവാസികൾ പറയുന്നു. വീടിൻറെ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. ഭാര്യയും മകളുമുണ്ടെങ്കിലും വർഷങ്ങളായി ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. പയ്യന്നൂർ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0