വസ്തുതർക്കം ; വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിനു പിന്നിൽ ഭർത്താവിന്റെ സഹോദരങ്ങളെന്ന് സൂചന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് കൊല്ലപ്പെട്ടത്. 56 വയസായിരുന്നു. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം.
ഭർത്താവിന്റെ സഹോദരങ്ങളാണ് വായിൽ തുണിതിരുകിയതിന് ശേഷം വെട്ടിയതെന്ന് ബന്ധുകൾ ആരോപിച്ചു. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0