play-sharp-fill
വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം; മൂന്നംഗ സംഘത്തിലെ  ഒളിവിലായിരുന്ന പ്രതിയും പിടിയില്‍;  പ്രതികളെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ

വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം; മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതിയും പിടിയില്‍; പ്രതികളെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതി പിടിയില്‍.

വെട്ടൂര്‍ കുഴിവിള വീട്ടില്‍ സ്വദേശി പൂട എന്ന ഷംനാദാണ് (35) പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ ഒന്നും രണ്ടും പ്രതികളായ കോട്ടുമൂല സ്വദേശി അസിം, അയിരൂര്‍ കോവൂര്‍ സ്വദേശി ശങ്കരന്‍ എന്ന അജിത്ത് എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞതും പിടികൂടിയതും.

2022 ഡിസംബര്‍ 13 ന് പുലര്‍ച്ച ഒന്നരയോടെയാണ് വര്‍ക്കല ബിവറേജസ്‌ ഔട്ട്‌ലെറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് ഗ്രില്‍ വളച്ച്‌ മോഷ്ടാക്കള്‍ അകത്തുകയറിയത്. ഔട്ട്ലെറ്റ് മാനേജര്‍ ക്യാബിന് സമീപത്ത് സൂക്ഷിച്ച, 50340 രൂപ വിലവരുന്ന 31 കുപ്പി മുന്തിയ ഇനം വിദേശനിര്‍മിത മദ്യമാണ് സംഘം മോഷ്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.

ഓഫിസിലുണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് ഇവര്‍ മദ്യം കടത്തിക്കൊണ്ടുപോയത്. ബിവറേജ് ഔട്ട്‌ലെറ്റിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചാണിവര്‍ ഉള്ളില്‍ പ്രവേശിച്ചത്.

അത്കൊണ്ടുതന്നെ ബിവറേജസ് സി.സി ടി.വിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് സമീപത്തെ ലോഡ്ജിന്റെ സി.സി ടി.വി പരിശോധിച്ചതോടെയാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.