play-sharp-fill
ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

ആലപ്പുഴ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

മാവേലിക്കര വെട്ടിയാര്‍ ഷഹനാസ് മന്‍സിലില്‍ ഷഹനാസ് (30), വെട്ടിയാര്‍ മാമ്പ്ര കിഴക്കതില്‍ ഷമീര്‍ (27) എന്നിവര്‍ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാങ്കാംകുഴി മേഖലാ സെക്രട്ടറി വെട്ടിയാര്‍ പാറക്കുളങ്ങര ഷൈജി ഭവനത്തില്‍ ഷഹനാസ് ഷൗക്കത്തലി(35)ക്ക് നേരെയായിരുന്നു ആക്രമണം.

മാവേലിക്കര വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിലായിരുന്നു സംഭവം. നിസ്‌കാരത്തിന് ശേഷം പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീറും ഷഹനാസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഷഹനാസ് പറഞ്ഞു.

കല്ലും ആയുധങ്ങളും കൊണ്ടുള്ള ആക്രമണത്തില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.