പോലീസ് യൂണിഫോമില്‍ വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു: എസ്‌ഐ നടത്തിയത് ഗുരുതര അച്ചടക്കലംഘനം
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് പോലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ പോലീസ് യൂണിഫോമിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമാകുന്നു.
കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്തുള്ള സേവ് ദി ഡേറ്റ് ഫോട്ടോകള്‍ പുറത്തുവന്നത്. വിവാഹത്തിന് തൊട്ടു മുമ്പായി എടുത്ത ഫോട്ടോകള്‍ കേരള പൊലീസിന് ആകെ നാണക്കേടായിരിക്കുകയാണ്. ഈ ഫോട്ടോഷൂട്ട് ഗുരുതര അച്ചടക്കലംഘനമായാണ് പോലീസ് സേന കണക്കാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് നടത്തിയത്. ഇതിനെതിരെ പോലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമാണ്.
2015, ഡിസംബര്‍ 31 ന് ടി പി സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ സമൂഹമാദ്ധ്യമങ്ങളില്‍ പോലീസുകാര്‍ വ്യക്തിപരമായ ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളില്‍ വ്യക്തിപരമായ അക്കൗണ്ടില്‍ ഔദ്യോഗിക മേല്‍വിലാസം, വേഷം തുടങ്ങിയവ ഉപയോഗിച്ച് ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
പോലീസുകാര്‍ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.