Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 286 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചു ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 461 പേര്‍ രോഗമുക്തരായി. 3803 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 119 പുരുഷന്‍മാരും 145 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 3864 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 338784 പേര്‍ കോവിഡ് ബാധിതരായി. 331639 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22187 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-30

പള്ളിക്കത്തോട്-20

കുറവിലങ്ങാട്, ചങ്ങനാശേരി-14

വാകത്താനം-13

അതിരമ്പുഴ, മുണ്ടക്കയം, മീനച്ചില്‍-9

പുതുപ്പള്ളി, രാമപുരം, ഏറ്റുമാനൂര്‍-8

ചിറക്കടവ്, പനച്ചിക്കാട്, മുത്തോലി, തിടനാട്, വാഴൂര്‍, കോരുത്തോട്-6

കൂട്ടിക്കല്‍, പാമ്പാടി, പാറത്തോട്- 5

അകലക്കുന്നം, കങ്ങഴ, പൂഞ്ഞാര്‍, കരൂര്‍, മൂന്നിലവ്-4

എരുമേലി, അയര്‍ക്കുന്നം, ഉഴവൂര്‍, മാഞ്ഞൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, ഭരണങ്ങാനം, തലപ്പലം, കാഞ്ഞിരപ്പള്ളി, ഞീഴൂര്‍, ആര്‍പ്പൂക്കര- 3

തലയോലപ്പറമ്പ്, വെളിയന്നൂര്‍, വൈക്കം, കിടങ്ങൂര്‍, പായിപ്പാട്, കടുത്തുരുത്തി, പാലാ, മണര്‍കാട്, വാഴപ്പള്ളി, മേലുകാവ്, വെള്ളൂര്‍, മുളക്കുളം, ഈരാറ്റുപേട്ട-2

കൊഴുവനാല്‍, മീനടം, മണിമല, തീക്കോയി, മരങ്ങാട്ടുപിള്ളി, തലനാട്, ടിവി പുരം, നീണ്ടൂര്‍, കുറിച്ചി, കൂരോപ്പട, മാടപ്പള്ളി, അയ്മനം, വെള്ളാവൂര്‍, തൃക്കൊടിത്താനം, വിജയപുരം, ഉദയനാപുരം, കാണക്കാരി- 1