play-sharp-fill
വണ്ടിപ്പെരിയാർ പോക്സോ കേസിലെ കുറ്റവിമുക്തനായ അർജുനും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വണ്ടിപ്പെരിയാർ പോക്സോ കേസിലെ കുറ്റവിമുക്തനായ അർജുനും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി കുറ്റവിമുക്തൻ ആക്കിയ അർജുനും കുടുംബത്തിനും സംരക്ഷണം കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അർജുനും ബന്ധുക്കൾക്കും സ്വന്തം വീടുകളിൽ താമസിക്കാനും തൊഴിലെടുക്കാനുമുള്ള സംരക്ഷണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി വണ്ടിപ്പെരിയാർ പൊലീസിന് നിർദേശം നൽകണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി പീരുമേട് ഡി വൈ എസ് പി യോട് ആവശ്യപ്പെട്ടു.

 

ഇക്കാര്യത്തിൽ വണ്ടിപ്പെരിയാർ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും കമ്മീഷൻ വിലയിരുത്തി. അർജുന്‍റെ പിതൃ സഹോദരന്‍റെ വീട്ടിൽ നടന്ന മോഷണ കേസിൽ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ 2023 ഡിസംബർ 14 നാണ് അർജുനെ കോടതി കുറ്റവിമുക്തനാക്കിയത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group