കൈ ഉയര്‍ത്തി അശ്ലീല ആംഗ്യം കാട്ടി; ചോദ്യം ചെയ്തപ്പോള്‍ അരയില്‍ തിരുകിയ കത്തിയെടുത്ത് കുത്തി; ശേഷം പ്രതി ഓടികയറിയത് സിപിഎം ഓഫീസില്‍; വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനുനേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് ആരോപണം; ഇനിയും ആക്രമണം ഉണ്ടാകുമോയെന്ന് ആശങ്കയിൽ ബന്ധുക്കള്‍

കൈ ഉയര്‍ത്തി അശ്ലീല ആംഗ്യം കാട്ടി; ചോദ്യം ചെയ്തപ്പോള്‍ അരയില്‍ തിരുകിയ കത്തിയെടുത്ത് കുത്തി; ശേഷം പ്രതി ഓടികയറിയത് സിപിഎം ഓഫീസില്‍; വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനുനേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് ആരോപണം; ഇനിയും ആക്രമണം ഉണ്ടാകുമോയെന്ന് ആശങ്കയിൽ ബന്ധുക്കള്‍

വണ്ടിപ്പെരിയാര്‍: വണ്ടിപെരിയാറില്‍ നിറയുന്നത് ആശങ്ക മാത്രം.

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം യുപിയില്‍ നടന്ന സംഭവം പോലെ വിചിത്രമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നതിനെ ഞെട്ടലോടെയാണ് കേരളം ഉള്‍ക്കൊള്ളുന്നത്.

വൻ ആസൂത്രണമാണ് ഇതിന് പിന്നില്‍ നടന്നത്. പീഡനത്തിനിരായി കൊല്ലപ്പെട്ട 6 വയസ്സുകാരിയുടെ പിതാവിനെ കൊലപാതകക്കേസില്‍ കോടതി വിട്ടയച്ച പ്രതിയുടെ പിതൃസഹോദരനാണ് കുത്തിപ്പരുക്കേല്‍പിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും പരുക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ പിതാവിനു നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്. കൊല്ലുകയായിരുന്നു ലക്ഷ്യം. ഇതിന് ശേഷം പ്രതി ഓടി കയറിയത് സിപിഎം ഓഫീസിലേക്കാണ്.

ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതി പാല്‍രാജ് ആദ്യം എത്തിയത് വണ്ടിപ്പെരിയാറിലെ സിപിഎം പീരുമേട് ഏരിയ കമ്മിറ്റി ഓഫിസിലാണ്. ഇവിടെ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ, തനിക്കു പരുക്കേറ്റന്നും ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ട് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തി.

ഇവിടെവച്ചു പൊലീസ് പിടികൂടുകയായിരുന്നു. വണ്ടിപ്പെരിയാറിലെ പ്രതിയുടെ അച്ഛൻ പ്രദേശത്തെ പ്രധാന സിപിഎം നേതാവാണ്. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്ന യൂണിയൻ നേതാവ്. പെണ്‍കുട്ടി മരിച്ചപ്പോള്‍ ഓടിയെത്തിയ ഇയാളുടെ നേതൃത്വത്തിലാണ് തെളിവ് നശീകരണം നടന്നത്.

ഇതാണ് കോടതി വിചാരണയില്‍ പ്രോസിക്യൂഷന് വിനയായത്. കോടതി വിധി വരുന്നതിന് ഒരു മാസം മുൻപു മുതല്‍ തന്നെ വെല്ലുവിളിയും ഭീഷണിയും ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഇനിയും ആക്രമണം ഉണ്ടാകുമോയെന്ന് ഭയക്കുന്നതായും ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.