play-sharp-fill
എറണാകുളത്തെ സ്പാകളിലും മസാജ് സെന്ററുകളിലും നടക്കുന്നത് മാംസ കച്ചവടവും ലഹരി ഇടപാടുകളും; വ്യാപക റെയ്ഡ് നടത്തി കൊച്ചി സിറ്റി പോലീസ്; കലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പായിൽ അനാശാസ്യം നടക്കുന്നതായും ശമ്പളം നൽകാറില്ലെന്നും  ജീവക്കാരുടെ പരാതി

എറണാകുളത്തെ സ്പാകളിലും മസാജ് സെന്ററുകളിലും നടക്കുന്നത് മാംസ കച്ചവടവും ലഹരി ഇടപാടുകളും; വ്യാപക റെയ്ഡ് നടത്തി കൊച്ചി സിറ്റി പോലീസ്; കലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പായിൽ അനാശാസ്യം നടക്കുന്നതായും ശമ്പളം നൽകാറില്ലെന്നും ജീവക്കാരുടെ പരാതി

എറണാകുളം : നഗരത്തിലെ മസാജ് സെന്ററുകളിലും സ്പാകളിലും അനാശാസ്യവും ലഹരി ഇടപാടുകളും നടക്കുന്നതായുള്ള പരാതിയിൻമേൽ വ്യാപക റെയ്ഡ് നടത്തി കൊച്ചി സിറ്റി പോലീസ്.

മസാജ് സെന്ററുകളുടെയും സ്പാകളുടെയും മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും മയക്ക്മരുന്ന് ലഹരി ഇടപാടുകളും നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

നഗരത്തിലെ 30 ഓളം മസാജ് സെന്ററുകളിലും സ്പാകളിലുമാണ് പരിശോധന നടത്തിയത്. നിരവധി സ്ഥാപനങ്ങളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധന നടത്തിയ മിക്ക സെന്ററുകളിലും പരിശീലനമില്ലാത്ത ജീവനക്കാരാണ് ജോലി നോക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് സിറ്റി പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ ലൈസൻസില്ലാത്ത എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കലൂർ ആസ്ഥാനമായുള്ള മസാജ് സെന്ററിൽ വ്യാപക അനാശാസ്യം നടക്കുന്നതായി ജീവനക്കാർ തന്നെ സമ്മതിക്കുന്നു. ഇവർക്ക് സംസ്ഥാന വ്യാപകമായി 25 ലധികം മസാജ് സെന്ററുകളാണുള്ളത്. ഇവരുടെ പനമ്പള്ളി നഗറിലും പാലാരിവട്ടത്തുമുള്ള മസാജ് സെന്ററുകൾ രാത്രി രണ്ട് മണി വരെ തുറന്ന് പ്രവർത്തിക്കുന്നതായും സ്ഥാപന ഉടമ അനാശാസ്യത്തിന് നിർബന്ധിക്കുന്നതായും ശമ്പളം നൽകാറില്ലന്നും പൊലീസിലും, ലേബർ ഓഫീസിലും പരാതി നൽകിയതായും ജീവനക്കാർ പറയുന്നു