വണ്ടൻമേട്ടിൽ നാലുമാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചത് അമിത രക്തസ്രാവത്തെ തുടർന്ന് ; സ്‌കാനിങ്ങിന് ശേഷം ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞത് മരിച്ച ഗർഭസ്ഥ ശിശുവിനെ പ്രസവത്തിലൂടെ പുറത്തെടുക്കാമെന്ന് : ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കൾ

വണ്ടൻമേട്ടിൽ നാലുമാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചത് അമിത രക്തസ്രാവത്തെ തുടർന്ന് ; സ്‌കാനിങ്ങിന് ശേഷം ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞത് മരിച്ച ഗർഭസ്ഥ ശിശുവിനെ പ്രസവത്തിലൂടെ പുറത്തെടുക്കാമെന്ന് : ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

വണ്ടന്മേട്: രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഗർഭിണി മരിച്ചതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന ആരോപണവുമായി ബന്ധുക്കൾ. ഇടുക്കി കട്ടപ്പന സുവർണഗിരി കരോടൻ ജോജിൻ ജോസഫിന്റെ ഭാര്യ ജിജി ജോർജാണ്(30) കഴിഞ്ഞ ദിവസം പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.

നാലുമാസം ഗർഭിണിയായിരുന്ന ജിജിയെ രക്തസ്രാവത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചയാണ് പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർ സ്‌കാനിങ് നിർദ്ദേശിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കാനിങ്ങിനു ശേഷം, ശിശു മരിച്ച അവസ്ഥയിലാണെന്നും പ്രസവത്തിലൂടെ പുറത്തെടുക്കാമെന്നും അറിയിച്ചു. എന്നാൽ ആവശ്യമെങ്കിൽ മറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകാമെന്ന് അറിയിച്ചെങ്കിലും പ്രശ്‌നമില്ലെന്നു ഡോക്ടർ പറയുകയായിരുന്നെന്നും ജോജിൻ പറയുന്നു.

അതേസമയം, യുവതിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പിഴവ് ഉണ്ടായിട്ടില്ലെന്ന് പുറ്റടി ലൈഫ് ബ്ലൂം ആശുപത്രി മാനേജർ ജയസാഗർ പറഞ്ഞു. ജിജിക്ക് ആദ്യ കുട്ടി ജനിച്ചത് സാധാരണ പ്രസവത്തിലൂടെ ആയിരുന്നതിനാൽ, വേദന ഉണ്ടായി ശിശു പുറത്തുവരാനുള്ള ചികിത്സ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല.

തുടർന്ന് അനസ്തീസിയ ഡോക്ടറെ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് നടപടി തുടങ്ങുകയായിരുന്നു. ഇതിനിടെ ഒരു കുപ്പി രക്തം നൽകി. എന്നാൽ അനസ്തീസിയ നൽകുന്നതിനു മുൻപുതന്നെ മരിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ വണ്ടന്മേട് പൊലീസ് കേസെടുത്തു. അട്ടപ്പള്ളം പഴയമ്പള്ളിൽ ജോർജ്-മോളി ദമ്പതികളുടെ മകളാണ് ജിജി. മരിയ റോസ് ഏക മകളാണ്.കട്ടപ്പന ഓക്‌സീലിയം സ്‌കൂളിലെ അദ്ധ്യാപികയാണ് ജിജി.