വണ്ടിയില്ല വള്ളമെടുത്തു : കാസർഗോഡും നിന്നും ആലപ്പുഴയിലെത്തിയ മത്സ്യതൊഴിലാളികൾ പൊലീസ് പിടിയിൽ : ഏഴു പേരെ നിരീക്ഷണത്തിലാക്കി ആരോഗ്യവകുപ്പ്

വണ്ടിയില്ല വള്ളമെടുത്തു : കാസർഗോഡും നിന്നും ആലപ്പുഴയിലെത്തിയ മത്സ്യതൊഴിലാളികൾ പൊലീസ് പിടിയിൽ : ഏഴു പേരെ നിരീക്ഷണത്തിലാക്കി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

ആലപ്പുഴ: കാസർകോട്ടുനിന്ന് വള്ളവും വാടകയ്ക്കെടുത്ത് ആലപ്പുഴയിലെത്തിയ മത്സ്യത്തൊഴിലാളികളെ പൊലീസ് പിടിയിൽ. ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് കാസർകോട്ടുനിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ച ആലപ്പുഴ കാട്ടൂർ സ്വദേശികളായ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയത്.

 

ലോക്ക്ഡൗണിന് മുൻപ് കാസർകോട്ടേക്ക് വലപ്പണിക്കായി പോയതാണ് ഇവർ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പണി ഇല്ലാതായ ഇവർ താമസസ്ഥലത്ത് കുടുങ്ങി. എങ്ങനെയും വീട്ടിലെത്താൻ ലക്ഷ്യമിട്ട മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച രാവിലെ വള്ളം വാടകയ്ക്കെടുത്ത് കടലിലൂടെ അലപ്പുഴയിലേക്ക് തിരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇവർ കാട്ടൂർ തീരത്ത് എത്തി. എന്നാൽ കാട്ടൂർ തീരത്തെത്തിയ ഇവർക്ക് വള്ളം കരയിലേക്ക് അടുപ്പിക്കാനായില്ല. നിരവധി പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽ നിന്നെത്തിയതുകൊണ്ട് ചിലർ ഇവരെ തടഞ്ഞു.

 

വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസും ആരോഗ്യപ്രവർത്തകരും സംഭവത്തിൽ ഇടപെട്ട് ആംബുലൻസിൽ ഇവരെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്താൻ ലക്ഷ്യമിട്ട മത്സ്യത്തൊഴിലാളികൾക്ക് നാട്ടിലെത്തിയിട്ടും 14 ദിവസം കഴിഞ്ഞാലേ വീട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കു.

 

സംസ്ഥാനത്ത് പുതിതായി 21 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി.

കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

 

ഇന്ന് കാസർഗോഡ് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് നിലവിൽ 256 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 145 പേർ കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി.സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്.

 

ഇതിൽ 643 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേർ വിദേശികളും. 26 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നുകിട്ടി.

ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക്. ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് 28 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരിൽ നാല് വിദേശികളും ഉൾപ്പെടുന്നു.