ലോക്ഡൗണ്‍ കാലത്തും ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്; മൂക്ക് സംവിധാനം പ്രയോജനപ്പെടുത്തി യൂണിവേഴ്‌സിറ്റി

ലോക്ഡൗണ്‍ കാലത്തും ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്; മൂക്ക് സംവിധാനം പ്രയോജനപ്പെടുത്തി യൂണിവേഴ്‌സിറ്റി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ കഴിയുമ്പോഴും കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിക്കൊണ്ടാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പഠനം അധ്യയന വര്‍ഷം തടസമില്ലാതെ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണക്കാലത്തും യൂണിവേഴ്‌സിറ്റിയിലെ 1200 വിദ്യാര്‍ത്ഥികളും അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസ്മുറികളില്‍ സജീവമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിന് അദ്ധ്യാപകരുമായി സംവധിക്കാനും മറ്റു വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താനും യൂണിവേഴ്‌സിറ്റി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനായി വെര്‍ച്വല്‍ സ്റ്റഡി പ്ലാറ്റ്‌ഫോമായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സാണ്( മൂക്) യൂണിവേഴ്‌സിറ്റി തയാറാക്കിയിരിക്കുന്നത്. ഈ മാര്‍ഗമാണ് ലോക്ഡൗണ്‍ കാലത്ത് ലോകത്തെ മികച്ച സര്‍വ്വകലാശാലകള്‍ പിന്തുടരുന്നത്.

ഇത്തരം ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും നേടിക്കൊടുക്കുകയാണ് യൂണിവേഴ്‌സിറ്റി.ജെയിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന 31 കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോക്ഡൗണ്‍ ദിനങ്ങളില്‍ സ്വന്തം വീടുകളുടെ സുരക്ഷിത്വത്തില്‍ ഇരുന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്കു പഠനം തുടരാന്‍ കഴിയുന്നുവെന്നതാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ നേട്ടം.

കൊച്ചിയിലെ നോളേജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറും ഒരുക്കിയിട്ടുണ്ടെന്നു ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജെ ലത പറഞ്ഞു. വിളിക്കേണ്ട നമ്പര്‍: +919207355555.

നേരത്തെലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം സാമൂഹിക അകലം പാലിക്കാന്‍ ആഹ്വാനം ചെയ്ത് ജെയിന്‍ യുണിവേഴ്‌സിറ്റി നടത്തിയ ഐ ആം ഹോം ക്യാംപെയ്‌നും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.