play-sharp-fill
വാളയാറില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍; പിന്നില്‍ വന്‍ സംഘമെന്ന് എക്സൈസ്

വാളയാറില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍; പിന്നില്‍ വന്‍ സംഘമെന്ന് എക്സൈസ്

സ്വന്തം ലേഖിക

പാലക്കാട്: ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ വാളയാര്‍ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ വന്‍ ഹാഷിഷ് ഓയില്‍ വേട്ട.

മലപ്പുറം ആലങ്കോട് കോക്കൂര്‍ സ്വദേശി, വിഷ്ണുവാണ് ലഹരി മരുന്നുമായി പിടിയിലായത്. 1.8 കിലോ ഹാഷിഷ് ഓയില്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. രണ്ട് കോടി രൂപ വില വരുന്നതാണ് ഹാഷിഷ് ഓയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ ഹോട്ടലില്‍ ജീവനക്കാരനാണ് വിഷ്ണു. തൃശ്ശൂരിലെ സുഹൃത്തിന് നല്‍കാന്‍ ഹാഷിഷ് ഓയില്‍ വാങ്ങിയെന്നാണ് ഇയാള്‍ എക്സൈസിന് നല്‍കിയ മൊഴി. ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ബസ്സില്‍ തൃശ്ശൂരില്‍ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിഷ്ണു സൂചിപ്പിച്ച തൃശ്ശൂരിലെ സുഹൃത്തിനെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാലക്കാട് ജില്ലയില്‍ വലിയ അളവില്‍ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയിലാകുന്നത്.