play-sharp-fill
എന്‍സിപിയിലെ കയ്യാങ്കളി; സംഘടനാ തെരഞ്ഞെടുപ്പിൽ നോമിനേഷന്‍ കൊടുക്കാന്‍ എത്തിയ വനിതാ നേതാവിനെ കൈയേറ്റം ചെയ്ത് എംഎല്‍എ; പരാതിയുമായി യുവതി..

എന്‍സിപിയിലെ കയ്യാങ്കളി; സംഘടനാ തെരഞ്ഞെടുപ്പിൽ നോമിനേഷന്‍ കൊടുക്കാന്‍ എത്തിയ വനിതാ നേതാവിനെ കൈയേറ്റം ചെയ്ത് എംഎല്‍എ; പരാതിയുമായി യുവതി..

സ്വന്തം ലേഖിക

ആലപ്പുഴ: കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വനിതാ നേതാവ്.

എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ്, തോമസ് കെ തോമസ് എംഎല്‍എക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ മർദ്ദിച്ചെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍ കൊടുക്കാന്‍ എത്തിയതായിരുന്നു ആലീസ് ജോസ്. സംസ്ഥാന സമിതിയിലേക്കായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തോമസ് കെ തോമസ് എം എല്‍ എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇവരെ നോമിനേഷന്‍ നല്‍കുന്നതിനെ എതിര്‍ത്തു.

ഇതേ ചൊല്ലി സംഘര്‍ഷമായി. ഇതിനിടെ കുട്ടനാട് എം എല്‍ എ മര്‍ദ്ദിച്ചു എന്നാണ് ആലീസിന്‍റെ പരാതി. ആലീസിന്‍റെ കാലിന് പരിക്കേറ്റിട്ടുണ്ട്.