വൈക്കം ഗുരുദർശന സത്സംഗത്തിൻ്റെയും വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റേയും ജ്ഞാനദാനസന്ധ്യ പ്രഭാഷണ പരമ്പര വിജ്ഞാനപ്രദമായി.
വൈക്കം: ഗുരുദർശന സത്സംഗത്തിൻ്റെയും വൈക്കം വടക്കേ ചെമ്മനത്തുകര എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് ജ്ഞാനദാനസന്ധ്യ പ്രഭാഷണ പരമ്പര വിജ്ഞാനപ്രദമായി.
വടക്കേ ചെമ്മനത്തുകര ശ്രീ നാരായണ ഗുരുദേവ പ്രാർഥനാലയത്തിൽ നടന്ന പ്രാർഥനാ സന്ധ്യ ശാഖായോഗം പ്രസിഡൻ്റ് പുഷ്പൻ നമ്പ്യത്ത് ജ്ഞാനദീപ പ്രകാശനം നടത്തിയതോടെ ആരംഭിച്ചു. ശ്രീ നാരായണ കൃതികളുടെ മാഹാത്മ്യത്തെക്കുറിച്ച് കോട്ടയം സൗമ്യ അനുരുദ്ധൻ ഗുരുചരിത്രത്തിൻ്റെ ദീപ്തസ്മരണകൾ എന്ന വിഷയത്തിൽ കോട്ടയം ബിബിൻഷാ എന്നിവർ പ്രഭാഷണം നടത്തി.
ഇന്നു വൈകുന്നേരം ഏഴിന് ജ്ഞാനദീപ പ്രകാശനം വനിതാ സംഘം ഭാരവാഹികളായ ഷൈല അനിരുദ്ധൻ, സുമ കുസുമൻ എന്നിവർ നിർവഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കുടുംബ ജീവിതത്തിൽ പ്രാർഥനയുടെ മഹത്വം എന്ന വിഷയത്തിൽ ഉല്ലല തങ്കമ്മ പ്രഭാഷണം നടത്തും
.19ന് വൈകുന്നേരം ഏഴിന് ജ്ഞാനദീപ പ്രകാശം യൂത്ത്മൂവ്മെൻ്റ് ഭാരവാഹികളായ വിഷ്ണുരാജ്, ശ്യാം എന്നിവർ നിർവഹിക്കും. തുടർന്ന് വർത്തമാനകാലത്തിൽ ഗുരുദേവ ദർശനത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ അടിമാലി റെജി നളന്ദ പ്രഭാഷണം നടത്തും.
തുടർന്ന് ശാഖിയോഗം വൈസ് പ്രസിഡൻ്റ് അഭിലാഷ് മാടേപ്പറമ്പ്, ഗുരുദർശന സത്സംഗം രക്ഷാധികാരി റെജി ജിഷ്ണു ഭവൻ എന്നിവർ സമ്മാനദാനം നിർവഹിക്കും. എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് പുഷ്പൻ നമ്പ്യത്ത്, വി. വി.കനകാംബരൻ തുടങ്ങിയവർ നേതൃത്വം നൽകും.