വൈക്കത്ത് തുടർച്ചയായ രണ്ടാം ദിവസവും കുടുംബത്തെ ദുഖത്തിലാഴ്ത്തി വെള്ളക്കെട്ട് മരണക്കെണിയായി; എട്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്കു പിന്നാലെ നാടിനെ ദുഖത്തിലാഴ്ത്തി വിടവാങ്ങിയത് ഒന്നര വയസുകാരൻ; ദാരുണമരങ്ങളിൽ വിറങ്ങലിച്ച് വൈക്കം

വൈക്കത്ത് തുടർച്ചയായ രണ്ടാം ദിവസവും കുടുംബത്തെ ദുഖത്തിലാഴ്ത്തി വെള്ളക്കെട്ട് മരണക്കെണിയായി; എട്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്കു പിന്നാലെ നാടിനെ ദുഖത്തിലാഴ്ത്തി വിടവാങ്ങിയത് ഒന്നര വയസുകാരൻ; ദാരുണമരങ്ങളിൽ വിറങ്ങലിച്ച് വൈക്കം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വൈക്കത്ത് തുടർച്ചയായ രണ്ടാം ദിവസവും നാടിനെ ദുഖത്തിലാഴ്ത്തി പിഞ്ചു കുഞ്ഞിന്റെ മരണം. ഇന്നലെ എട്ടാം ക്ലാസുകാരി വെള്ളക്കെട്ടിൽ വീണു മരിച്ചെങ്കിൽ ഇന്ന് ഒന്നര വയസുകാരന്റെ ജീവനാണ് നഷ്ടമായത്. രണ്ടും വെള്ളക്കെട്ടിൽ വീണാണ് ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്.

ഇന്നലെ വൈക്കം ടിവി പുരത്ത് വീട്ടിൽ അച്ഛൻ വഴക്കു പറഞ്ഞതിനു പിന്നാലെയാണ് എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായതും. മരിച്ച നിലയിൽ കുളത്തിൽ കണ്ടെത്തിയതും. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ഒന്നര വയസുകാരനെ വീട്ടിൽ നിന്നും കാണാതായതും, മരിച്ചതും. വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ് അമൃത ദമ്പതികളുടെ മകൻ ആരുഷാണ് (ഒന്നര) വീടിനു സമീപത്തെ വീടിന് സമീപത്തെ ഇടയാറിൽ വീണ് കുഞ്ഞ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് വീടിനോടു ചേർന്നുള്ള ഇടയാറിൽ കാൽ വഴുതി വീണതാണെന്ന് കരുതുന്നു. കുഞ്ഞിനെ കാണാതിനെ തുടർന്ന് തിരഞ്ഞു നടന്ന ബന്ധുക്കളും നാട്ടുകാരും രാവിലെ 9.45 ഓടെ ഇടയാറിൽ വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാവിലെ അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈക്കം ടി.വി പുരത്ത് കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ(13) ഗ്രീഷ്മ പാർവതിയെ ആണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗ്രീഷ്മയ്ക്കും സഹോദരിയ്ക്കും പഠിക്കുന്നതിനായി വീട്ടിൽ രണ്ട് ടേബിളുകളാണ് നൽകിയിരുന്നത്. എന്നാൽ ഗ്രീഷ്മ മൂത്ത സഹോദരിയുടെ ടേബിളിൽ പോയി ഇരുന്ന് പഠിച്ചതിന് സഹോദരിയുമായി തർക്കം ഉണ്ടാവുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകി.

ഇതിന് പിന്നാലെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ അയൽവീടുകളിലും ഒപ്പം വീട്ടുവളപ്പിലെ കുളത്തിലും പരിശോധന നടത്തുകായിരുന്നു. ഈ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം നടത്തി.