മന്ത്രി എം.എം മണിയുടെ പൈലറ്റ് ഡ്യൂട്ടിയ്ക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് മൂന്നു പൊലീസുകാർക്ക് പരിക്ക്: മാമ്മൂട് വച്ച് മറിഞ്ഞത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പ്
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: മന്ത്രി എം.എം മണിയുടെ പൈലറ്റ് ഡ്യൂട്ടിയ്ക്കായി മാമ്മൂട് ഭാഗത്തേയ്ക്കു വരികയായിരുന്ന തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. എസ്.ഐ അടക്കം മൂന്നു പൊലീസുകാർക്ക് സാരമായി പരിക്കേറ്റു.
തൃക്കൊടിത്താനം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജശേഖരൻ, സി.വിൽ പൊലീസ് ഓഫിസർ സുരേഷ്, ഡ്രൈവർ ജോഷി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലരയോടെ ചങ്ങനാശേരി മാമ്മൂട് ജംഗ്ഷനിലായിരുന്നു അപകടം. മന്ത്രി എം.എം മണിയുടെ വാഹനത്തിന് പൈലറ്റ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത് തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിലെ വാഹനത്തിനായിരുന്നു. ഈ ഡ്യൂട്ടിയ്ക്കായാണ് എസ്.ഐ രാജശേഖരന്റെ നേതൃത്വത്തിൽ സംഘം എത്തിയത്.
മാമ്മൂട് ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ ജീപ്പ് റോഡിൽ തലകീഴായി മറിഞ്ഞു. റോഡരികിലെ പുല്ലിലേയ്ക്കാണ് ജീപ്പ് മറിഞ്ഞത്.
ജീപ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരിയ പരിക്ക് മാത്രമാണ് ഏറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചു.