മകന്റെ സ്‌കൂളില്‍ ഫീസ് അടക്കാന്‍ പറ്റുന്നില്ല, കടയില്‍ പറ്റ് തീര്‍ക്കാനാകുന്നില്ല, ബാങ്കില്‍ ലോണടവ് തിരിച്ചടക്കാനുള്ള സമയം കഴിഞ്ഞു; സർവീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണു പ്രതിഷേധിച്ചത്.; ശമ്പളം കിട്ടിയില്ലെങ്കിൽ ഇനിയും പ്രതിഷേധിക്കും ; ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു സ്ഥലമാറ്റ നടപടി നേരിട്ടതിനു പിന്നാലെ വനിതാ കണ്ടക്ടർ അഖില എസ്.നായരുടെ പ്രതികരണം

മകന്റെ സ്‌കൂളില്‍ ഫീസ് അടക്കാന്‍ പറ്റുന്നില്ല, കടയില്‍ പറ്റ് തീര്‍ക്കാനാകുന്നില്ല, ബാങ്കില്‍ ലോണടവ് തിരിച്ചടക്കാനുള്ള സമയം കഴിഞ്ഞു; സർവീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണു പ്രതിഷേധിച്ചത്.; ശമ്പളം കിട്ടിയില്ലെങ്കിൽ ഇനിയും പ്രതിഷേധിക്കും ; ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു സ്ഥലമാറ്റ നടപടി നേരിട്ടതിനു പിന്നാലെ വനിതാ കണ്ടക്ടർ അഖില എസ്.നായരുടെ പ്രതികരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ‘ഈ വരുമാനത്തില്‍ മാത്രം ജീവിക്കുന്ന കുടുംബമാണ് എന്റേത്. ശമ്പളം വൈകുന്തോറും ഏതൊക്കെ ആളുകളോട് മറുപടി പറയേണ്ടി വരും ‘സർവീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണു പ്രതിഷേധിച്ചത്. ഞാൻ ബസിനു കല്ലെറിയുകയോ യാത്രക്കാർക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ’- ശമ്പളരഹിത സേവനം 41–ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു നടപടി നേരിട്ട വനിതാ കണ്ടക്ടർ അഖില എസ്.നായരുടേതാണു വാക്കുകൾ.

പാല ഡിപ്പോയിലാണ് പുതിയ നിയമനം. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11-ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്. പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്ആര്‍ടിസിയുടെ സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ വരുമാനത്തില്‍ മാത്രം ജീവിക്കുന്ന കുടുംബമാണ് എന്റേത്. ശമ്പളം വൈകുന്തോറും ഏതൊക്കെ ആളുകളോട് മറുപടി പറയേണ്ടി വരും എന്നത് ഞാന്‍ നേരിട്ട അപമാനമാണ്. മകന്റെ സ്‌കൂളില്‍ ഫീസ് അടക്കാന്‍ പറ്റുന്നില്ല, കടയില്‍ പറ്റ് തീര്‍ക്കാനാകുന്നില്ല, ബാങ്കില്‍ ലോണടവ് തിരിച്ചടക്കാനുള്ള സമയം കഴിഞ്ഞു, അങ്ങനെ കുറേ കാര്യങ്ങള്‍ നമുക്ക് ബുദ്ധിമുട്ടായി.

ഏതെങ്കിലും രീതിയില്‍ നമ്മുടെ മാനസിക സംഘര്‍ഷം പ്രതിഷേധമായി രേഖപ്പെടുത്തണം എന്നാഗ്രഹിച്ചു. എന്നാല്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ അത് ബുദ്ധിമുട്ടിക്കരുതെന്ന കണക്ക്കൂട്ടലും ഉണ്ടായിരുന്നു. ഡ്യൂട്ടിയില്‍ നിന്നും വിട്ട് നില്‍ക്കുകയോ, ഡ്യൂട്ടി ചെയ്യാതിരിക്കുകയോ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ചെയ്തിട്ടില്ല.’ അഖില പ്രതികരിച്ചു.

പ്രതിഷേധം വൈറലാവുമെന്നെന്നും ചിന്തിച്ചിട്ടില്ല. ബാഡ്ജ് ധരിച്ചതിന്റെ ഫോട്ടോ എടുക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്തയാളാണ് താനെന്നും അഖില വിശദീകരിച്ചു. എംഎസ്‌സി ബിഎഡ് കഴിഞ്ഞൊരാളാണ് താന്‍. നിരവധി ടെസ്റ്റുകള്‍ എഴുതിയാണ് ജോലി കിട്ടിയത്. 13 വര്‍ഷമായി ആസ്വദിച്ചാണ് ജോലി ചെയ്യുന്നതെന്നും അഖില കൂട്ടിചേര്‍ത്തു.

വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയാണു പാലാ ഡിപ്പോ. പുലർച്ചെയുള്ള ഡ്യൂട്ടിയാണെങ്കിൽ തലേന്നു വൈകിട്ടുതന്നെ പോകണം. താമസിച്ചാൽ വീട്ടിലെത്താനും കഴിയില്ല. വൈക്കത്തുള്ളതുപോലെ പാലായിൽ സ്ത്രീകൾക്കു വിശ്രമമുറിയില്ലെന്നും അഖില പറഞ്ഞു.

എംഎസ്‌സിയും ബിഎഡുമുള്ള അഖില 13 വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്. കഴിഞ്ഞവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നപ്പോൾ വിഷു ദിവസം വൈക്കം ഡിപ്പോയിൽ നിരാഹാരസമരം നടത്തിയിരുന്നു.