അരുമയായ വളർത്തപൂച്ചയെ  അയൽവാസി വെടിവച്ചുകൊല്ലാൻ ശ്രമിച്ചതായി ദമ്പതികളുടെ പരാതി

അരുമയായ വളർത്തപൂച്ചയെ അയൽവാസി വെടിവച്ചുകൊല്ലാൻ ശ്രമിച്ചതായി ദമ്പതികളുടെ പരാതി

സ്വന്തം ലേഖകൻ

വൈക്കം: അരുമയായ വളർത്തപൂച്ചയെ അയൽവാസി വെടിവച്ചുകൊല്ലാൻ ശ്രമിച്ചതായി ദമ്പതികളുടെ പരാതി.

തലയാഴം സ്വദേശികളായ പാരണത്ര വീട്ടിൽ രാജുവിൻ്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന് വിളിക്കുന്ന വളർത്തു പൂച്ചയെയാണ് അയൽവാസി വെടി വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി മുറിവേറ്റ പൂച്ചയെ കോട്ടയം മൃ​ഗാശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചു.

മുമ്പ് വളർത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇനി ഇത്തരം നടപടികുണ്ടാകാതിരിക്കാൻ നിയമസഹായം നേടാനുള്ള തീരുമാനത്തിലാണ് ദമ്പതികൾ.