വൈക്കത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികയെ   മുങ്ങി  മരിച്ച നിലയിൽ കണ്ടെത്തി

വൈക്കത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി


സ്വന്തം ലേഖിക

കോട്ടയം : വൈക്കത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ഉദയനാപുരം ആലുംചുവട് സ്വദേശിയായ രാജമ്മ (86) നെയാണ് ചൊവ്വാഴ്ച പുലർച്ചെ വീടിനരികിലുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചുമക്കൾക്കൊപ്പമായിരുന്നു രാജമ്മയുടെ താമസം . ഓർമ്മക്കുറവുള്ള രാജമ്മ ഹോം നഴ്സിന്റെ സംരക്ഷണത്തി ലായിരുന്നു .വൈക്കം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു .