ഇടുക്കിയിൽ മുയൽക്കൂടിനുള്ളിൽ  പന്ത്രണ്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി;  ഒരു മുയലിനെ  വിഴുങ്ങിയ നിലയിൽ കണ്ട പാമ്പിനെ കൂടിന്റെ ഒരു ഭാഗം പൊളിച്ച് റെസ്‌ക്യൂ ടീം  ചാക്കിലാക്കി

ഇടുക്കിയിൽ മുയൽക്കൂടിനുള്ളിൽ പന്ത്രണ്ടടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി; ഒരു മുയലിനെ വിഴുങ്ങിയ നിലയിൽ കണ്ട പാമ്പിനെ കൂടിന്റെ ഒരു ഭാഗം പൊളിച്ച് റെസ്‌ക്യൂ ടീം ചാക്കിലാക്കി

ഇടുക്കി: മുയൽക്കൂടിനുള്ളിൽ വീട്ടുകാർ കണ്ടത് പെരുമ്പാവിനെ. കമ്പിളികണ്ടം തെള്ളിത്തോട് സ്വദേശിയുടെ വീടിനോട് ചേർന്ന മുയൽ കൂട്ടിലായിരുന്നു പെരുമ്പാമ്പ് കുടുങ്ങിയത്. പെരുമ്പാവിനെ അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം പിടികൂടി വനത്തിനുള്ളിൽ തുറന്നു വിട്ടു. ഒരു മുയലിനെ ആകെ വിഴുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ് കിടന്നിരുന്നത്. മുയൽ കൂടിന്റെ ഒരു ഭാഗം പൊളിച്ച് റെസ്‌ക്യൂ ടീം പാമ്പിനെ ചാക്കിലാക്കിയത്.

ഏകദേശം പന്ത്രണ്ടടിയോളം നീളം പെരുമ്പാമ്പിന് ഉണ്ടായിരുന്നതായി സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങൾ പറഞ്ഞു. പിടികൂടിയ പാമ്പിനെ പാംബ്ല Aഡിറ്റ് വൺ ഭാഗത്ത് വനത്തിനുള്ളിലെത്തിച്ച് തുറന്നു വിട്ടു.

സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങളായ കെ ബുൾബേന്ദ്രൻ,മിനി റോയി,മുക്കുടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടി വനത്തിനുള്ളിൽ തുറന്നു വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group