തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്; പങ്കെടുക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അടക്കം 65 ആനകള്‍
സ്വന്തം ലേഖിക
തൃശൂര്‍: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അടക്കം 65 ആനകള്‍ ആനയൂട്ടില്‍ പങ്കെടുക്കും. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആനകളെ നിരത്തി നിര്‍ത്തിയാണ് ആനയൂട്ട് നടത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനയൂട്ട് കാണാനും വടക്കുംനാഥനെ വണങ്ങാനുമായി ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തും.
ആനകളെ ക്ഷേത്രസന്നിധിയിലെത്തിച്ചു പ്രത്യേകമായ ആയുര്‍വേദ വിധിപ്രകാരം ശര്‍ക്കര, നെയ്യ്, തേങ്ങാ, കരിമ്പ്, അരി എന്നിവ ചേര്‍ത്തു തയ്യാറാക്കപ്പെട്ട പ്രത്യേക ഭക്ഷണവും പന്ത്രണ്ടിന പഴങ്ങളും ആനകള്‍ക്ക് നല്‍കുന്നു. വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തുക എന്ന സങ്കല്‍പത്തില്‍ അധിഷ്‌ഠിതമായാണ് ആചാരം നടത്തിപ്പോരുന്നത്.
Third Eye News Live
0