play-sharp-fill
പി.സി.ഒ.ഡി അലട്ടുന്നുണ്ടോ….? നല്ല ഭക്ഷണശൈലിയിലൂടെ ഇത് നിയന്ത്രിക്കാം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍ ഇതാ….

പി.സി.ഒ.ഡി അലട്ടുന്നുണ്ടോ….? നല്ല ഭക്ഷണശൈലിയിലൂടെ ഇത് നിയന്ത്രിക്കാം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ….

സ്വന്തം ലേഖിക

കോട്ടയം: തെറ്റായ ജീവിതശൈലി, ജനിതകകാരണങ്ങള്‍. മാനസികസമ്മര്‍ദ്ദം തുടങ്ങിയ വിവിധ ഘടകങ്ങളാണ് പി.സി.ഒ.ഡിയിലേയ്ക്ക് ഒരാളെ നയിക്കുന്നത്.

മെറ്റബോളിക് അവസ്ഥ കൂടിയാണിത്. നല്ല ഭക്ഷണശൈലിയിലൂടെ ഇതിന് നിയന്ത്രിക്കുവാൻ സാധിക്കും. ബാലൻസ്ഡ് ആയ ഡയറ്റ് പിൻതുടരേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രോട്ടീനുകളും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണ്ഡാശയത്തില്‍ ചെറിയ വളര്‍ച്ചകള്‍ രൂപപ്പെടുന്ന അവസ്ഥയാണ് പി.സി.ഒ.ഡി. അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ചില ഹോര്‍മോണ്‍ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവര്‍ത്തനരീതിയില്‍ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.ഡി. എന്ന അവസ്ഥ ഉണ്ടാകുന്നത്.

പി.സി.ഒ.ഡി.യുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഭക്ഷണശൈലിയില്‍ ഇതുവരെ പിൻതുടര്‍ന്ന രീതികള്‍ മാറ്റാൻ തയ്യാറാകുകയാണ് ആദ്യം വേണ്ടത്. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, സംസ്കരിക്കാത്ത ഭക്ഷണങ്ങള്‍, ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍, ചെറി, ചുവന്ന മുന്തിരി, മള്‍ബെറി, ബെറി പഴങ്ങള്‍ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് പി.സി.ഒ.ഡിയുള്ളവര്‍ക്ക് നല്ലതാണ് .

നെയ്യ്, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങളും പി.സി.ഒ.ഡിയുള്ളവര്‍ കഴിക്കുന്നത് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങള്‍, പൂരിത കൊഴുപ്പുകള്‍ പോലുള്ളവ ഡയറ്റില്‍ നിന്നും നിര്‍ബന്ധമായും ഒഴിവാക്കണം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അരിയാഹാരം ഒഴിവാക്കേണ്ട ഭക്ഷണമാണ്. ഭക്ഷണശീലം കൊണ്ട് ബുദ്ധിമുട്ട് തോന്നുമെങ്കിലും അരിയാഹാരം നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കണം. അതിനൊപ്പം തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക. അതേപോലെ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കുക. ശരിയായ ഭക്ഷണരീതിയിലൂടെ തീര്‍ച്ചയായും ഈ അവസ്ഥയെ നിയന്ത്രിക്കുവാൻ കഴിയും.