മെഡിക്കല്‍ ഉത്പന്നങ്ങളുടെ വില നിയന്ത്രണം പേപ്പറില്‍ മാത്രം; കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് പലയിടത്തും പല വില; സര്‍ജിക്കല്‍ മാസ്‌കിന് സര്‍ക്കാര്‍ വില 3.90 കടകളില്‍ 5; അരലിറ്റര്‍ സാനിറ്റൈസറിന് 192 രൂപ നിശ്ചയിച്ചു, വാങ്ങുന്നത് 250; എല്ലായിടത്തും നടക്കുന്നത് തീവെട്ടിക്കൊള്ള തന്നെ

മെഡിക്കല്‍ ഉത്പന്നങ്ങളുടെ വില നിയന്ത്രണം പേപ്പറില്‍ മാത്രം; കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് പലയിടത്തും പല വില; സര്‍ജിക്കല്‍ മാസ്‌കിന് സര്‍ക്കാര്‍ വില 3.90 കടകളില്‍ 5; അരലിറ്റര്‍ സാനിറ്റൈസറിന് 192 രൂപ നിശ്ചയിച്ചു, വാങ്ങുന്നത് 250; എല്ലായിടത്തും നടക്കുന്നത് തീവെട്ടിക്കൊള്ള തന്നെ

സ്വന്തം ലേഖകന്‍കോട്ടയം: സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് തോന്നുന്ന വില ഈടാക്കി മെഡിക്കല്‍ സ്‌റ്റോറുകള്‍. മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റടക്കം 15 ഇനങ്ങള്‍ക്കാണ് സര്‍ക്കാര്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സര്‍ജിക്കല്‍ മാസ്‌ക് ഒന്നിന് സര്‍ക്കാര്‍ നിശ്ചയിച്ച വില 3.90 ആണ്. എന്നാല്‍, അഞ്ച് രൂപയാണ് മിക്കയിടത്തും ഈടാക്കുന്നത്. 192 രൂപയ്ക്ക് അര ലിറ്റര്‍ സാനിറ്റൈസര്‍ കൊടുക്കണമെന്നാണ് നിര്‍ദേശമെങ്കിലും 250 രൂപയാണ് മിക്കയിടത്തും ഇപ്പോഴും സാനിറ്റൈസറിന്റെ വില.

കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും ക്ഷാമം നേരിട്ട പള്‍സ് ഓക്‌സിമീറ്ററിന്റെ ലഭ്യത ഇപ്പോള്‍ കൂടി. എന്നാല്‍, അംഗീകൃതമല്ലാത്ത കമ്പനികളുടെ ഓക്‌സിമീറ്ററുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പിടക്കപ്പെടുന്ന സാധനങ്ങള്‍ക്ക് പിഴ ഈടാക്കുന്നുമുണ്ട്. പി.പി.ഇ. കിറ്റിന് മാത്രമാണ് നിലവില്‍ അധിക വില ഈടാക്കാത്തത്. വില കൂട്ടി വിറ്റാല്‍ മാസ്‌കിന് 15,000 രൂപയും സാനിറ്റൈസറിന് 20,000 രൂപയുമാണ് പിഴ ഈടാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാനിറ്റെസര്‍ അരക്കുപ്പിയുടെ വിലയ്‌ക്കൊപ്പം ചെറിയ കുപ്പികളിലെ വിലയിലും കുറവ് വരുത്തണമെങ്കിലും ഇതുവരെയും അത് നടപ്പാക്കിയിട്ടില്ലെന്ന് ലീഗല്‍ മെട്രോളജിയുടെ പരിശോധനയില്‍ വ്യക്തമായി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയതോടെ നിരവധി സ്ഥാപനങ്ങളാണ് കുടുങ്ങിയത്.
പിഴ അടയ്ക്കാത്ത പക്ഷം തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു.