ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴ് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും ; ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾ നശിപ്പിച്ചാൽ ഇരട്ടി വില കുറ്റക്കാരിൽ നിന്നും ഈടാക്കും : ഓർഡിനൻസുമായി കേന്ദ്രസർക്കാർ

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴ് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും ; ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾ നശിപ്പിച്ചാൽ ഇരട്ടി വില കുറ്റക്കാരിൽ നിന്നും ഈടാക്കും : ഓർഡിനൻസുമായി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ഭീഷണിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ.

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളിൽ കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവാണ് ഓർഡിനൻസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ആറു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കാബിനറ്റ് യോഗത്തിനുശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു.

ഇതോടൊപ്പം ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തിന്റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ കുറ്റക്കാരിൽ നിന്ന് അമ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും.

ഗൗരവകരമായ ആക്രമണം ആണെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാനാണ് ഓർഡിനൻസിൽ വ്യവസ്ഥയുള്ളത്. കൂടാതെ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.

കോവിഡ് പരത്തുമെന്ന തെറ്റിദ്ധാരണ മൂലം അവർക്കുനേരെ നടക്കുന്ന ആക്രമണവും അപമാനവും അംഗീകരിക്കാനാവില്ല. ഇതിെന്റ ഭാഗമായിട്ടാണ് ഓർഡിനൻസ് കൊണ്ടുവന്നത്. രാഷ്ട്രപതി അനുമതി നൽകിയശേഷം ഇത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

120ലേറെ വർഷം പഴക്കമുള്ള 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് പുറത്തിറക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾക്ക് കേടുപാട് വരുത്തിയാൽ വാഹനത്തിന്റെ മാർക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരിൽനിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.