എന്റെ ജീവിതത്തിന് നീ നൽകിയ അർത്ഥം, എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രമാണ് : വൈറലായി സായ് പല്ലവിയുടെ കുറിപ്പ്

എന്റെ ജീവിതത്തിന് നീ നൽകിയ അർത്ഥം, എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രമാണ് : വൈറലായി സായ് പല്ലവിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി : വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ആളാണ് സായ് പല്ലവി. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സായ് പല്ലവിയുടെ കുറിപ്പുകൾ ആരാധകർ എറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ തന്റെ സഹോദരി പൂജയ്ക്ക് ജന്മദിനാശംകൾ അറിയിച്ച് സായ് പല്ലവി രംഗത്ത്് എത്തിയിരിക്കുകയാണ്. ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് മനസിലാക്കണമെങ്കിൽ , നീ ഞാനാകണം നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകൾ എന്റെ മങ്കീയെന്നായിരുന്നു സായ് പല്ലവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിന്റെ സ്‌നേഹം, നിന്റെ ത്യാഗങ്ങൾ, നീ കാണിച്ച വിട്ടുവീഴ്ചകൾ, എന്റെ ജീവിതത്തിന് നീ നൽകിയ അർഥം, എന്റെ ദിവസങ്ങലിലേക്ക് നീ കൊണ്ടു വന്ന സന്തോഷം, ഏത് അവസ്ഥയിലും നീ ഉറപ്പാക്കുന്ന ആ ചിരി. എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രമമാണ്. നീ എന്റെ കുഞ്ഞാണ്. 100 വയസ് തികഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കുമെന്നും സായ് പല്ലവി പറയുന്നു.

തെന്നിന്ത്യൻ സിനിമയിൽ വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് പ്രേക്ഷകർ ഏറ്റെടുത്ത താരമായിരുന്നു സായ്പല്ലവി. പ്രേമത്തിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയത്.

പ്രേമത്തിൽ മലർ മിസ്സായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്ത്രേയും അവതരിപ്പിക്കാൻ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. മെഡിക്കൽ പഠനത്തിനിടയിലായിരുന്നു സായ് പല്ലവി സിനിമയിൽ അഭിനയിച്ചത്. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് സായ് പല്ലവി.

സോഷ്യൽ മീഡിയയിൽ സജീവമായ സായ് പല്ലവി പങ്കുവെച്ച പുതിയ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സഹോദരിയായ പൂജയ്ക്ക് പിറന്നാളാശംസ നേർന്ന് എത്തിയിരിക്കുകയാണ് സായ് പല്ലവി ഇപ്പോൾ. ഇതിനകം തന്നെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങളും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Tags :