പ്രൈമറി അധ്യാപക നിയമനത്തിന് വഴി തെളിഞ്ഞു ; 1500 ഒഴിവ് 
റിപ്പോര്‍ട്ട് ചെയ്യും; 540 തസ്തിക ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

പ്രൈമറി അധ്യാപക നിയമനത്തിന് വഴി തെളിഞ്ഞു ; 1500 ഒഴിവ് 
റിപ്പോര്‍ട്ട് ചെയ്യും; 540 തസ്തിക ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

തിരുവനന്തപുരം: പ്രൈമറി വിദ്യാലയങ്ങളില്‍ 1653 അധ്യാപകര്‍ക്ക് താല്‍ക്കാലികമായി പ്രധാനാധ്യാപക പ്രമോഷന്‍ നല്‍കിയതിലൂടെ വന്ന ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യും.

മന്ത്രി വി ശിവന്‍കുട്ടിയാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. ഇതോടെ 1500 അധ്യാപക തസ്തികയിലേക്ക് നിയമനം നടക്കും. 540 തസ്തിക ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് 50 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വകുപ്പുതല പരീക്ഷ പാസാകണം എന്ന നിബന്ധനയിലെ ഇളവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ അധ്യാപകര്‍ ഫയല്‍ ചെയ്ത കേസില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അന്തിമ വിധി വന്നിട്ടില്ല.

നവംബര്‍ ഒന്നിന് സ്കൂള്‍ തുറന്നപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ പ്രധാനാധ്യാപകരായി ജോലിയില്‍ പ്രവേശിച്ചു.

എന്നാല്‍, ഇത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയതോടെയാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനായത്.