ജലീലിനെതിരെ വാസവനും; വ്യക്തി വിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂട്ടുനില്‍ക്കില്ലെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍; കഥയറിയാതെ ആട്ടം കണ്ട് കോണ്‍ഗ്രസ്; കേന്ദ്രം ഇടപെടണമെന്ന് ബിജെപി

ജലീലിനെതിരെ വാസവനും; വ്യക്തി വിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂട്ടുനില്‍ക്കില്ലെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍; കഥയറിയാതെ ആട്ടം കണ്ട് കോണ്‍ഗ്രസ്; കേന്ദ്രം ഇടപെടണമെന്ന് ബിജെപി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി. ജലീലിന്റെ ആവശ്യം തള്ളി സഹകരണ മന്ത്രി വി.എന്‍. വാസവന്‍. വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കേണ്ട പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

ക്രമക്കേട് പരിശോധിക്കാന്‍ സംസ്ഥാനത്ത് സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.കെ.ടി. ജലീല്‍ ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല. അത് ജലീലിനോട് തന്നെ ചോദിക്കണം. ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ജലീല്‍ വിശദീകരിക്കട്ടെ എന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലീല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എ.വിജയരാഘവനും വ്യക്തമാക്കി. സഹകരണബാങ്കിലെ ഇ.ഡി അന്വേഷണം പാര്‍ട്ടി നിലപാടിന് എതിരാണെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് കഥയറിയാതെ ആട്ടം കാണുകയാണെന്നും സഹകരണബാങ്ക് അഴിമതിയില്‍ കേന്ദ്രം ഇടപെടണമെന്നും ധനമന്ത്രാലയത്തിന് പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.